ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
july 11 population day poster making copetition

കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ആഗസ്റ്റ് 9 തിങ്കൾ വൈകീട്ട് 7.30 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ സാമൂഹ്യ ശാസത്ര ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കുട്ടി മരതംകോടൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ .ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ഫാത്തിമ സുഹ്റ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുൽ ഗഫൂർ, സീനിയർ അസിസ്റ്റൻ്റ് ശശീന്ദ്രബാബു, അധ്യാപകരായ അനിൽകുമാർ സി.എ., എ.കെ.മുഹമ്മദ്, സജിത മക്കാട്ട് പ്രസംഗിച്ചു.വീഡിയോ കാണാം

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ അരങ്ങേറി. മുഖ്യാതിഥിയായി ചലചിത്ര ഗാന രചയിതാവും തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്ക്കാര ജേതാവുമായ പി.ഹരീന്ദ്രനാഥ് പങ്കെടുത്തു.പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ കൈമാറൽ, ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനാലാപനം എന്നിവ ഓൺ ലൈൻ ദിനാഘോഷത്തിന് പകിട്ടേകി. സ്വാതന്ത്ര്യ ദിനത്തിൽ നടന്ന മുഴവൻ പരിപാടികളും ഉൾപ്പെടുത്തി യൂടൂബ് സംപ്രേഷണവും നടത്തി.വീഡിയോ കാണാം രാജ്യത്തിന്റെ 73 മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ - നമ്മുടെ വിദ്യാലയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതവും എന്നാൽ പ്രൗഢ ഗംഭീരവുമായി നടന്നു. രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തി.ഹെഡ്മാസ്റ്റർ ശ്രീ ബാബു സി , പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുറഹിമാൻ പി , പി.ടി.എ പ്രസി സൈതലവി പി , മറ്റ് അധ്യാപകർ , വിവിധ ക്ലബു പ്രതിനിധികളായ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു .ആഹ്ലാദസൂചകമായി മധുരം വിതരണം ചെയ്തു. ദേശഭക്തിഗാനം, ദേശീയ ഗാനം എന്നിവ ആലപിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്തിൽ പ്രാദേശിക ചരിത്രരചന പൂർത്തിയാക്കി. പുസ്ത രൂപത്തിലാക്കി പ്രകാശനം നിർവഹിക്കുകയും ചെയ്തു.