ഗവ. യു.പി.എസ്. മന്നംകരച്ചിറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1മുതൽ 7 വരെ ക്ലാസ്സുകൾ ഉള്ള സ്കൂളിൽ പി റ്റി എ യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രീപ്രൈമറി സംവിധാനവുമുണ്ട്.

സ്കൂളിന്റെ പ്രധാന ഹാൾ ടൈൽ പാകി മനോഹരമാക്കിയിരിക്കുന്നു.തറയോട് പാകിയ മുറ്റം ഉൾപ്പെ‍‍ടുന്ന മൈതാനം ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെ‍ട്ടിരിക്കുന്നു.പെൺശിശു സൗഹൃദ ശുചിമുറികൾ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസിലും സീലിംഗ് ഫാൻ,വാൾ ഫാൻ എന്നിവയുണ്ട്. ജൈവവൈവിധ്യഉദ്യാനം;ശലഭോദ്യാനം,കുളം,പച്ചക്കറിത്തോട്ടം,ഫലവൃക്ഷങ്ങൾഎന്നിവയാൽ സമ്പന്നമാണ്.

അത്യാധുനിക രീതിയിലുള്ളസ്മാർട്ട് ക്ലാസ് റും,ശാസ്ത്രലാബ്, ശാസ്ത്രപാർക്ക്,ഗണിതലാബ്,അയ്യായിരത്തോളം പുസ്തകങ്ങൾ നിറ‍ഞ്ഞ ലൈബ്രറി, ലാപ്ടോപ്പുകളും ടെസ്ക്ടോപ്പുകളും അടങ്ങുന്നIT ലാബ്,കുട്ടികളുടെ കായികവികാസത്തിനുതകുന്ന സ്പോർട്ട്സ് ഉപകരണങ്ങൾ,വിവിധ പഠനോപകരണങ്ങൾ എന്നിവ സ്കുൂളിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു.