എ യു പി എസ് നന്മിണ്ട ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47562 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി. അറിവിന്റെ അമൃതധാര ആയിരങ്ങൾക്കു പകർന്നു നൽകിക്കൊണ്ട് “അമ്പലപ്പൊയിൽ സ്കൂൾ' എന്ന നന്മണ്ട ഈസ്റ്റ് എ. യു. പി. സ്കൂൾ 92 വർഷം പിന്നിടുന്നു. ചവിട്ടിക്കടന്നുപോന്ന വഴികളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ അയ വിറക്കാൻ ഓർത്തു സന്തോഷിക്കാൻ ഏറെ കാര്യങ്ങളുണ്ട്.

വിദ്യാഭ്യാസ പരമായും സാംസ്കാരികമായും പിന്നാക്കം നിന്നിരുന്ന, അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പിടിയിലകപ്പെട്ടുപോയ ഈ പ്രദേശത്ത ഗ്രാമീണരെ അറിവിന്റെ നിറദീപപ്രഭയിലേക്ക് ആനയിച്ചത് ആരാണെന്നറിയേണ്ടേ യശഃ ശരീരികളായ കേളു എഴുത്തച്ഛനും, കൃഷ്ണൻ കിടാവും. 1929 ൽ അക്ഷരപ്പുരയ്ക്ക് അസ്ഥിവാരമൊരുക്കിയ ആ ധന്യാത്മക്കളുടെ സ്മരണയ്ക്ക് മുമ്പിൽ നമോ വാകമർപ്പിക്കാം. കോറോത്ത് കുങ്കിയമ്മയുടെ കുടിലിനോട് ചേർത്തുണ്ടാകിയ എഴുത്തു പളളി 'കുങ്കിയുടെ സ്കൂൾ' എന്നറിയപ്പെട്ടു വന്നു. കുറഞ്ഞ കാലത്തിനു ശേഷം ഇത് വാരിയത്ത് നാലുകെട്ടിന്റെ വരാന്തയിലേയ്ക്ക് പറിച്ചുനട്ടു. അഞ്ചട്ടു മാസങ്ങൾക്കു ശേഷം ഇന്നത്തെ സ്കൂൾ സ്ഥിതിചെയ്യുന്ന പറമ്പിൽ കെട്ടിയുണ്ടാക്കിയ ഷഡിൽ ഈ സരസ്വതീ ക്ഷേത്രം പ്രവർത്തനമാരംഭിച്ചു. പടിഞ്ഞാറ്റു കുനിയിൽ അമ്പലം, കിഴക്ക് ചെമ്മണ്ണ് നിറഞ്ഞ പടനിലം റോഡ്, പറമ്പ് നിറയെ ഫലവൃക്ഷങ്ങൾ പ്രകൃതി രമണീയമായ ചുറ്റുപാട് ഇവിടെ അമ്പലപ്പൊയിൽ സ്കൂളിന്റെ ശൈശവം രൂപം കൊള്ളുകയായിരുന്നു.

ഇന്നത്തെ ചുരിദാറിനും, പാന്റ്സിനും പകരം ഒറ്റ തോർത്തും, പട്ടുകോണകവും, ബാഗിനും പുസ്തകത്തിനു പകരം തുക്കിപ്പിടിച്ച മൺകുഞ്ചിയിൽ മണൽ, ബെഞ്ചിനു പകരം മെടഞ്ഞ ഓല. ഓലയിലിരുന്ന് കൊണ്ട് നിലത്തു വിരിച്ച മണലിൽ ആശാൻ വിരലുപിടിച്ച് അക്ഷരം എഴുതിക്കുന്നു. കുട്ടികൾ ഉരുവിട്ടുകൊണ്ട് എഴുതുന്നു. കാലചക്രത്തിന്റെ കറക്കത്തിൽ ക്ലാസ്സിൽ കറുത്ത ബോർഡും, ബഞ്ചും സ്ഥാനം പിടിച്ചു. തുടക്കത്തിൽ മുണ്ട്യരി കരുണാകരൻ നായരായിരുന്നു നടത്തിപ്പ് മാനേജർ. വിരലിലെണ്ണാവുന്ന കുട്ടികളായിരുന്നു അക്ഷരപ്പുരയിലെ ആദ്യവിരുന്നുകാർ. അക്ഷരജ്ഞാനത്തിന്റെ മഹത്വത്തെക്കുറിച്ച് അറിയാത്തതിനാലും ദാരിദ്ര്യം കൊണ്ട് വീർപ്പുമുട്ടുന്നത് കൊണ്ടും ബഹുഭൂരിപക്ഷം കുട്ടികളും അക്ഷരക്കളരിയ്ക് പുറത്തായിരുന്നു.

1934 ൽ അംഗീകാരം ലഭിച്ച ഈ എലിമെന്ററി സ്കൂളിന്റെ പ്രധാന അധ്യാപകൻ സർവ്വാദരണീയനായ മാതോത്ത് കൃഷ്ണക്കുറുപ്പ് മാസ്റ്ററായിരുന്നു. ഇദ്ദേഹം വിദ്യാലയത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു. മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ കോഴിക്കോട് ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന സ്കൂളിന്റെ മേലാധികാരി. ഇവരുടെ നിരന്തര സ്കൂൾ സന്ദർശനം സ്കൂളിന് മുതൽക്കൂട്ടാവുകയായിരുന്നു.

ഇന്നത്തെ മാനേജരുടെ പിതാവിൻ്റെ പിതാവ് യശഃ ശരീരനായ കെ. പി. ചോയി അവർകൾ 1936ൽ സ്കൂളും സ്ഥലവും വിലയ്ക്കെടുത്തു. നാട്ടു പ്രമുഖനും സമ്പന്നനുമായ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ സ്കൂൾ നിരന്തരം അഭിവൃദ്ധിപ്പെട്ടുവന്നു. സ്ത്രീകൾ അധ്യാപനരംഗത്ത് കടന്നുവരാൻ മടിച്ചിരുന്ന കാലത്ത് നാണിയമ്മ ടീച്ചർ ആദ്യമായി ഈ വിദ്യാലയത്തിലെ അധ്യാപികയായി. അസുഖം ബാധിച്ച് യൗവ്വനത്തിൽ തന്ന കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ആ മഹിളയായിരുന്നു നമ്മുടെ സ്കൂളിലെ അധ്യാപികമാരുടെ മുത്തശ്ശി.

1939 ആയതോടുകൂടി 5ാം ക്ലാസ് നിലവിൽ വന്നു. ഇക്കാലത്ത് കൽത്തണിൽ ഉയർത്തിയ മേൽപ്പുരയായിരുന്ന സ്കൂളിന്റേത്. കുമ്മിയടി, കോൽക്കളി, കോലാട്ടം, തുമ്പിതുളളൽ എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു. 1955 കാലഘട്ടം വരെ. മാനേജരും നാട്ടുകാരും ഒരുമിച്ച് ഉച്ചക്കഞ്ഞി വിതരണം

നടത്തിക്കൊണ്ട് മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി. 1955 ൽ ഹൈസ്കൂളിന്റെ അന്തസ്സിൽ ഉയർന്നു. നിൽക്കുന്ന പ്രധാന കെട്ടിടം പണികഴിപ്പിച്ചു ഉദ്ഘാടനം കേമമായി നടത്തി.

1956 സ്കൂളിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്. 15.06.56 ൽ എലി മെന്ററി സ്കൂൾ ഹയർ എലിമെന്ററി സ്കൂളായി മാറി. ഈ കാലഘട്ടത്തിൽ സർക്കാർതല ഉച്ചഭക്ഷണ പരിപാടി തുടങ്ങിയിരുന്നു. ഈ വർഷം 6ാം തരും തുടങ്ങി തുടർ വർഷങ്ങളിൽ 7,8 ക്ലാസ്സുകൾ നിലവിൽ വന്നു. 1960 ആകുമ്പോഴേക്കും സ്കൂളിൽ 15 അധ്യാപകരും 343 വിദ്യാർത്ഥികളും ഉണ്ടായി. ഇതായിരുന്നു നമ്മുടെ വിദ്യാലയത്തിലെ കൂടിയ അംഗസംഖ്യ.

1961 ൽ ഗവൺമെന്റിന്റെ പുതിയ ഉത്തരവു പ്രകാരം 8ാം ക്ലാസ് ഹൈസ്ക ളിന്റെ ഭാഗമായതോടു കൂടി കുട്ടികളുടെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞു. 1964 മുതൽ വിദ്യാലയം ബാലുശ്ശേരി എ. ഇ. ഒ. വിന്റെ കീഴിലായി. കുട്ടികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്നു. മൂന്നധ്യാപകർക്ക് കുട്ടികളുടെ കുറവുമൂലം ക്ലാസ് നഷ്ടപ്പെട്ടത് കൊണ്ട് മറ്റ് വിദ്യാലയങ്ങളിൽ ജോലി ചെയ്യേണ്ടിവന്നു. 1960-76 കാലം സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാലമായിരുന്നു. ഇതിനകം നിയുക്ത മാനേജറുടെ മരണത്തെതുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ. കെ. പി. ഗോപിനാഥ് മാനേജറുടെ ചുമതലയേറ്റു. 1978 ൽ ശ്രീ. പി. ശ്രീധരൻ മാസ്റ്റർ പ്രധാന അദ്ധ്യാപക സ്ഥാനത്ത് നിന്ന് വിര മിക്കുകയും തുടർന്ന് ഊഞ്ഞാലുവീട്ടിൽ ശ്രീ. കെ. പത്മനാഭൻ മാസ്റ്റർ പ്രധാന അദ്ധ്യാപക സ്ഥാനം ഏറ്റെടുക്കുയും ചെയ്തു. ഈ വർഷം സ്കൂളിന്റെ വാർഷികം അതിവി പുലമായി നടത്തി. അദ്ധ്യാപക രക്ഷാകർതൃ സമിതി സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് മുൻതൂക്കം കൊടുത്ത് പ്രവർത്തിച്ചു. 1989 ആകുമ്പോഴേക്കും അനാദായകരം എന്ന പട്ടികയിൽ നിന്ന് സ്കൂളിന് മോചനം ലഭിച്ചു. 1989ൽ ശ്രീ. കെ. പത്മനാഭൻ മാസ്റ്റർ പ്രധാന അദ്ധ്യാപക സ്ഥാനത്ത് നിന്നു വിരമിച്ച ഒഴിവിൽ ശ്രീ. സി. പി. ബാലൻ മാസ്റ്റർ പ്രധാന അദ്ധ്യാപകന്റെ ചിമതല ഏറ്റു. വിനയംകൊണ്ടും പക്വതകൊണ്ടും അദ്ദേഹം തന്റെ നേതൃത്വപാടവം തെളിയിച്ചു. അദ്ദേഹത്തിന്റെ നീണ്ട പതിനാറ് വർഷവും ഈ സരസ്വതി ക്ഷേത്രത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിലായിരുന്നു ശ്രദ്ധ. പി. ടി. എ. യുടെ സഹായസഹകരണത്തോടെ വിദ്യാർത്ഥികളുടെ എണ്ണം 245 ആയി. 6,7, ക്ലാസ്സുകൾ ഡിവിഷനായി മാറി. അദ്ധ്യാപകരുടെ എണ്ണം 15 ആയി ഉയർന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാനേജർ, പി. ടി. എ., അദ്ധ്യാപകർ എന്നിവർ ഒറ്റയായും കൂട്ടമായും പല സേവന പ്രവർത്തനങ്ങളും നടത്തി സ്കൂളിന്റെ സൽപ്പേരുയർത്തി. ഇക്കാലത്ത് ശ്രീനിവാസക്കുറുപ്പ് മാസ്റ്റർ, രാധാകൃഷ്ണൻ നമ്പി മാസ്റ്റർ, ബാലകൃഷ്ണൻ നായർ, ഒ. കെ. അബ്ദുൽ ഹമീദ് എന്നിവരായിരുന്നു പി. ടി. എ. പ്രസിഡണ്ടുമാർ. സ്കൂളിന്റെ മേൽക്കൂര നവീകരണം, മൂത്രപ്പുര നന്നാക്കൽ,ശുദ്ധജല വിതരണം, വൈദ്യതികരണം, ലൈബ്രറി, സയൻസ് ഉപകരണങ്ങൾ, കായി കോപകരണങ്ങൾ, കസേര, മേശ, ബഞ്ച്, ഡെസ്ക്, അലമാര, കഞ്ഞിപ്പുര, കോമ്പൗണ്ട് വാൾ എന്നിവ അതിൽ ചില പ്രവർത്തികളാണ്.

2001ൽ ശ്രീ. സി. പി. ബാലൻ മാസ്റ്റർ പിരിഞ്ഞ ഒഴിവിൽ ശ്രീ. സി. ചന്ദ്രൻ മാസ്റ്റർ ചുമതലയേറ്റു ഈ വർഷം ബാലുശ്ശേരി സബ് ജില്ലാ ശാസ്ത്ര-ഗണിതശാത്ര -സാമൂ ഹ്യശാസ്ത്ര-പ്രവൃത്തി മേളകൾ സ്കൂളിൽ വെച്ച് നടത്തി. പി. ടി. എ. ക്ലാസ് മുറിക ളിലും അമ്പലപ്പറമ്പിൽ താൽക്കാലികമായി കെട്ടിയുയർത്തിയ ഷെഡ്ഡിലും കമ നീയമായി അലങ്കരിച്ച സ്റ്റാൾ സർവ്വരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രസ്തുത പരിപാടി ഗ്രാമാന്തരിക്ഷത്തിൽ ഉത്സവഛായ പരത്തി. തന്റെ മുൻഗാമികളുടെ പ്രാഗത്ഭ്യം നില നിർത്താൻ ബദ്ധശ്രദ്ധനാണ് പുതിയ ഹെഡ്മാസ്റ്റർ.

അംഗുലീപരിമിതമായ വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ അക്ഷരപ്പുരയ്ക് ഹൈസ്കൂളിന്റെ ഗാംഭീര്യമുളള എടുപ്പും വിശാലമായ കളിസ്ഥലവും ഉണ്ട്. സ്കൂളിന്റെ മുമ്പിൽ തഴച്ചുവളർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളും പതുതായി നിർമ്മിച്ച ഗാല റിയും സ്കൂളിന്റെ പ്രൗഡിക്ക് മാറ്റു കൂട്ടുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ ഇന്ന് 220 വിദ്യാർത്ഥികളും പ്യൂൺ അടക്കം 15 ജീവനക്കാരും ഉണ്ട്.

പഠനനിലവാരത്തിൽ മികച്ചു നിൽക്കുന്നതോടൊപ്പം പാഠ്യതര പ്രവർത്തന ങ്ങളിലും കുട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സബ് ജില്ലാ-ജില്ലാ തലത്തിൽ നടത്തപ്പെ ടുന്ന കലാ - കായിക മത്സരങ്ങളിലും ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയമേളകളിലും പലപ്പോഴും സ്കൂൾ വളരെ മുൻപന്തിയിലാ ണ്. സംസ്കൃതോത്സവത്തിൽ പലതവണ സബ് ജില്ലാ കലാപ്രതിഭയും, കലാതിലകവും കരസ്ഥമാക്കിയത് ഈ സ്കൂളിലെ കുട്ടികളാണ്. അതോടൊപ്പം തന്നെ റവന്യൂ ജില്ലാ തല മത്സരങ്ങളിലും പങ്കെടുത്ത് വിജയിച്ച് സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. സംസ്കൃതം സ്കോളർഷിപ്പ് പല കുട്ടികളും പതിവായി നേടുന്ന. അതേ പോലെ എൽ.എസ്.എസ്. , യു.എസ്.എസ്.

സ്കോളർഷിപ്പുകളും ലഭിക്കുന്ന കാര്യത്തിലും സബ് ജില്ലയിൽ മുന്നിൽ നിൽക്കുന്നു.

ശ്രീമതി എം.എസ്. ഷീന ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് വളരെ നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു. സബ്ജില്ലാ തലത്തിൽ സ്ഥാനം ലഭിച്ചതോടൊപ്പം തുടർച്ചയായി രണ്ട് തവണ ജില്ലാ-സംസ്ഥാന തല ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുത്തുകൊണ്ട് സ്കൂളിന്റെ പേര് വളരെ ഉയർത്തി.

പൊതു വിദ്യാഭ്യാസത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നല്ലൊരു യൂണിറ്റ് സ്കൂളിൽ കർമ്മരംഗത്താണ്. കയ്യെഴുത്ത് മാസികകൾ, വാർത്താബോർഡ് ദിനാചരണങ്ങൾ, പ്രശ്നോത്തരി, സാഹിത്യ സമാജങ്ങൾ എന്നിവ വേദിയുടെ മുഖ്യ പരിപാടികളാണ്. സബ് ജില്ലാ തലത്തിൽ സംഘടിപ്പി ക്കപെടുന്ന കഥ, കവിത, ചിത്രകല, കാർട്ടൂൺ ശില്പശാലകളിൽ സ്കൂളിന്റെ മുഴുവൻ പങ്കാളിത്തവും ഉറപ്പുവരുത്തുന്നു.

മികച്ച നിലയിൽ ഗണിതശാസ്ത്ര ക്ലബ് അതിന്റെ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. പൊതുവെ കണക്കിനോട് കുട്ടികൾ കാണിക്കുന്ന നിസ്സംഗമനോഭാവം മാറ്റുന്നതിന് ഈ ക്ലബ് വളരെ സഹായകമാവുന്നുണ്ട്. ശ്രീ. ടി. ദേവദാസ് മാസ്റ്ററാണ് ഈ ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നത്.

വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ കേന്ദ്രീകരിച്ച് സഞ്ചയികയുടെ പ്രവർത്തനം മികച്ച നിലയിൽ നടക്കുന്നു. മുഴുവൻ കുട്ടികളും അംഗങ്ങളായി സംസ്ഥാന ശരാശരിയേക്കാൾ വളരെ മുമ്പിലാണ് നമ്മുടെ സഞ്ചയിക പദ്ധതി.

കായികാദ്ധ്യാപകൻ പ്രത്യേകമായി ഇല്ലെങ്കിലും കായികാദ്ധ്യാപനത്തിൽ അതീവ തൽപ്പരനായ ശ്രീ. ടി. ദേവദാസ് മാസ്റ്റർ കായിക വിദ്യാഭ്യാസത്തിന് നേതൃത്വം കൊടുക്കുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ അസംബ്ലി നടത്തുന്നു.വിദ്യാർത്ഥികളുടെ വായനാഭിരുചി വളർത്തുന്നതിനായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിലുണ്ട്. 600ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ടെങ്കിലും ധാരാളം നല്ല പുസ്തകങ്ങൾ ബഹുജന സഹകരണത്തോടെ പുതുതായി വാങ്ങി സബ് ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് മാതൃക കാട്ടിക്കൊടുക്കുന്നു. ആസ്വാദനക്കുറിപ്പ്, വായനാമത്സരം, ക്വിസ്സ് എന്നിവ നടത്തിവരുന്നു.

പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിന് പ്രത്യേകം അദ്ധ്യാപകനില്ലെങ്കിലും വളരെ നല്ല നിലയിൽ അതിന് നേതൃത്വം കൊടുക്കുന്നു. കുട്ടികളുടെ കലാവാസനകൾ പ്രാത്സാഹിപ്പിക്കുന്നതിൽ വളരെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു.

സർക്കാരിൽ നിന്നും ലഭിക്കുന്ന ഉച്ചഭക്ഷണ വസ്തുക്കൾ വളരെ നല്ല നിലയിൽ വിതരണം നടത്തുന്നു.

മാനേജർ, അദ്ധ്യാപക - രക്ഷാകർതൃസമിതി, മാതൃസമിതി എന്നിവർ സ്കൂളിന്റെ സർവ്വതോമുഖമായ പ്രവർത്തനങ്ങളിൽ അതീവ തൽപ്പരരാണ്.

ഈ സ്ഥാപനത്തിന്റെ ഉയർച്ചക്കും വളർച്ചക്കും തോളോടു തോൾ ചേർന്ന് പ്രവർത്തിച്ച പൂർവ്വ സൂരികൾ അവർ പലരും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ സ്മരണക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഇന്നലെകളുടേയും ഇന്നിന്റെയും വൃത്താന്തരേഖകൾ സസന്തോഷം നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ഇന്നലെകൾ നല്ലൊരു നാളേക്ക് ഊർജ്ജം നൽക്കു മെന്ന് പ്രത്യാശയോടെ നമുക്ക് മുന്നേറാം.


ഇന്നലെകളിലെ ആചാര്യന്മാർ

കേളു എഴുത്തച്ഛൻ

കേളോത്ത് കൃഷ്ണൻ കിടാവ്

കെ. ഗോവിന്ദൻ വൈദ്യർ

എം. കൃഷ്ണക്കുറുപ്പ്

പി. കെ. കൃഷ്ണൻ നായർ

കെ. ഗോവിന്ദൻ നായർ

എ. ചോയി

മാധവൻ കിടാവ് വി. പി.

കെ. ഇ. ഗോവിന്ദൻകുട്ടി നായർ

കെ. നാണിയമ്മ

കല്ല്യാണി ടീച്ചർ

എം കെ ബാലക്യഷ്ണൻ നായർ

കെ. ഗോപാലൻ നായർ

എ. ദാക്ഷായണി അമ്മ

കെ. രാമൻ നായർ

എൻ. ശേഖരൻ നായർ

പി. അഹമ്മദ്

ടി. ഇ. കാർത്ത്യായനി

എ. ഗോപാലക്കുറുപ്പ്

വി. പി. ഉണ്ണിമാധവൻ നായർ

കെ. ശ്രീധരൻ നായർ

കെ. പത്മനാഭൻ നായർ

കെ. ശ്രീധരൻ നായർ

മാധവിക്കുട്ടി അമ്മ

വി. ടി. ജോർജ്ജ്

എൻ. കുമാരൻ നായർ

എം. കെ. വാസുദേവൻ

എ പത്മാക്ഷിഅമ്മ

സി. ബാലൻ നായർ

ശ്രീദേവി മനയമ്മ

ടി. കെ. ഭാസ്കരൻ നായർ

പി. ടി. സാമുവൽ

പി. ടി. മറിയാമ്മ

എം. എൻ മാധവ പണിക്കർ

പി. പി. വാസു

എൻ. കെ. സൈനബ

ഗംഗാധരൻ നായർ

കെ. ടി. ദേവി

കെ. വാസുദേവൻ

സി. പി. ബാലൻ

കോമളവല്ലി

കെ.സി. ഉണ്ണി

സി.കെ. ശൈലജ

കെ. ശ്യാമള

ടി. പി. ശശിധരൻ

എം.വി. ശലജ

രതകോമളമനയമ്മ

വി. സദാനന്ദൻ

പി. രാജേശ്വരി

വിനോദ് കുമാർ

സി. കെ. വിജയശ്രീ

ടി. എം. ഗിരീഷ് കുമാർ

കെ. പി. സുന്ദരൻ

കെ. റീന

സി. ചന്ദ്രൻ

എം. കമലാക്ഷി

പി. കെ. സതി

ടി. ഉണ്ണിരിക്കുട്ടി

എം. ടി. മുരളിധരൻ

കെ. ജയശ്രീ

എ. പി. സുമ

കെ. പി. സുതീഷ്ണ