സി.ആർ.എച്ച്.എസ് വലിയതോവാള/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30014SITC (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും രാവിലെ ഏഴുമണി മുതൽ എട്ടേമുക്കാൽ വരെ പരിശീലനം നൽകുന്നു. ഉപജില്ലാതലമത്സരങ്ങൾക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകുന്നു.

കായിക പരിശീലനം--കായികാധ്യാപകന്റെ അഭാവത്തിൽകുട്ടികൾക്ക് കായിക വിദ്യാഭ്യാസം നൽക‍ുന്നതിനായി പൂർവ്വവിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണം ലഭിക്കുന്നു.മധ്യവേനൽ അവധിക്കാലത്ത് ക്രിക്കറ്റ്,ഫുട്ബോൾ,വോളിബോൾ എന്നീ ഇനങ്ങളിൽ പൂർവ്വ വിദ്യാർത്ഥികളായ അജിത് വെളിയിൽ ,ജിബിൻ അറക്കൽ,അലൻ പുത്തൻപുര,ജിന്റോ ചോക്കാട്ട്,അലൻ ചുഴികുന്നേൽ,ആന്റോ  പുത്തൻപുര,എന്നിവർ പരിശീലനം നൽകി.

വിദേശത്തുള്ള ഒരു പൂർവ്വ വിദ്യാർത്ഥിയുടെ സാമ്പത്തിക സഹായത്താൽ ഒരു കായിക പരിശീലകന്റെ സേവനം കുട്ടികൾക്ക് സ്ഥിരമായി ലഭ്യമാക്കി. ഇതിന്റെ ഫലമായി നിരവധി സമ്മാനങ്ങൾ ഈ വർഷം കുട്ടികൾ കരസ്ഥമാക്കി.

ഉപജില്ലാ സ്പോർട്സ് മീറ്റിൽ സബ്-ജൂണിയർ വിഭാഗത്തിൽ ഓവറോളും ,കിഡീസ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പ് ആകുവാനും നമ്മുടെ കുട്ടികൾക്ക് സാധിച്ചു.

7 കുട്ടികൾ തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ മേളയിൽ പങ്കെടുത്തു. 600 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി അമൽ ജിലീഷ് 7-ാംക്ലാസ്സ്,കണ്ണൂരുവച്ചു നടന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത‍ു.4*100 മീറ്റർ റിലേയിൽ അലോണ മാത്യു 6-ാം ക്ലാസ്സ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടി. സബ്-ജ‍ൂണിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ ഫ്ളെക്സിൻ ജോയിച്ചൻ 7-ാം ക്ളാസ്സ് സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

sports 2019
sports 2019
sports 2019
sports
sports day
sportsday
 ഫുട്ബോൾ പരിശീലനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന കിക്കോഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഫ്ളെക്സിൻ ജോയിച്ചൻ, 7-ാം ക്ളാസ്സിന് ജില്ലാ പരിശീലകരുടെ വിദഗ്‍ദ്ധ പരിശീലനം ലഭിച്ചുവരുന്നു.'
തായ്ക്കോണ്ട--അടിമാലിയിൽ വച്ചു നടന്ന അമച്വർ തായ്ക്കോണ്ട മത്സരത്തിൽ ബാസ്റ്റിൻ ആന്റണി ,7-ാം ക്ലാസ്, സ്വർണമെഡൽ നേടി ,സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.
തായ്ക്കോണ്ട 2019

കരാട്ടേ പരിശീലനം--കരാട്ടെ ക്ലാസ്സ് തുടങ്ങിയിട്ട് ഏകദേശം 10 വർഷമായി. ശ്രീ മാത്യു ഓവേലിൽ ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.ആഴ്ചയിൽ രണ്ട് ദിവസം വൈകുന്നേരം നാലു മുതൽ ആറു വരെയുള്ള സമയങ്ങളിലാണ് കരാട്ടേ പരിശീലനം നടത്തുന്നത് ഈ പത്തു വർഷത്തിനിടയിൽ നിരവധി കുട്ടികൾ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.എൽ പി ,യു പി ,എച്ച് എസ്സ് വിഭാഗങ്ങളിലായി 30 കുട്ടികൾ ഈ വർഷം കരാട്ടെ പഠിക്കുന്നുണ്ട്. കരാട്ടെ എന്ന വാക്കിന്റ അർത്ഥം വെറും കയ്യോടെയെന്നാണ്. കരാട്ടെ പഠിപ്പിക്കുന്ന മാഷിനെ വിളിക്കേണ്ട പേര് സമ്പായി എന്നാണ്. കരാട്ടെ പഠിക്കുന്ന സ്ഥലത്തിന്റെ പേര് റ്റേജോ എന്നാണ്. ഇപ്പോൾ കരാട്ടെ ക്ലാസ്സിൽ കൂടുതലും പെൺകുട്ടികൾ ആണ്. തുച്ചമായ ഫീസ് മാത്രമാണ് മേടിക്കുന്നത്. കരാട്ടേ പരിശീലനത്തിലൂടെ കുട്ടികളുടെ കഴിവും ശ്രദ്ധയും കൂടുകയും പേടിമാറുകയും അനുസരണയും ചിട്ടയായ ജീവിതരീതികളും അഭ്യസിക്കുകയും ചെയ്യുന്നു.

.....തിരികെ പോകാം.....