ഗവ.യു.പി.എസ്. വടശ്ശേരിക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('വടശ്ശേരിക്കര എന്ന മനോഹരമായ മലയോര ഗ്രാമത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വടശ്ശേരിക്കര എന്ന മനോഹരമായ മലയോര ഗ്രാമത്തിൽ ബംഗ്ളാംകടവ് എന്ന സ്ഥലത്താണ് ഗവ.ന്യൂ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടൗണിന്സമീപമുള്ള സ്കൂളിൽ വരാൻ ബസ് സൗകര്യം ഉണ്ട്. പൂന്തോട്ട വും തണൽമരങ്ങളും ഉള്ള കാമ്പസ്. ആധുനിക രീതിയിലുള്ള ടൈലുകൾ പാകിയ ക്ളാസ് മുറികളിൽ ഫാൻ ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. സയൻസ് ലാബ്, സിക്ക് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ-പ്രിന്റർ സൗകര്യങ്ങൾ ഉള്ള ഓഫീസ് റൂം, സ്റ്റാഫ് റൂം,വൃത്തിയും വെടിപ്പുമുള്ള അടുക്കള,സ്റ്റോർ റൂം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ കുട്ടികൾക്കാവശ്യമായ ലാപ്ടോപ്പുകൾ, പ്രൊജക്ടർ,ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്....നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്. പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് പത്തു സൈക്കിളുകൾ ഉണ്ട്. കുട്ടികളുടെ കായിക വിനോദങ്ങൾക്കായി അനേകം ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ധാരാളം പുസ്തകങ്ങൾ ഉള്ള ഒരു സ്കൂൾ ലൈബ്രറി ഇവിടെ ഉണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് വേനൽക്കാലത്തുപോലും വെളളം ധാരാളം കിട്ടുന്ന കിണറും കൂടാതെ പഞ്ചായത്ത് വാട്ടർ കണക്ഷനും ഉള്ളതിനാൽ കുട്ടികളുടെ ആവശ്യത്തിനുള്ള വെളളം വർഷം മുഴുവൻ ലഭ്യമാണ് ഏകദേശം ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളി സ്ഥലം കൂടാതെ കൃഷി ചെയ്യാനുള്ള സ്ഥലവും ഉണ്ട്.