എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37016 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി ശാസ്ത്രാദ്ധ്യാപകർ സജീവമായി പല പ്രവ‍ർത്തനങ്ങളും നടത്തി വരുന്നു. ശാസ്ത്രരംഗത്തിന്റെ ഔപചാരിക ഉദ്ഘാടനം 07/11/2018 നടന്നു. അന്നേ ദിവസം സി വി രാമൻ ജന്മദിനം സമുചിതമായി കൊണ്ടാടി. എല്ലാ വർഷവും സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ജൂൺ5, ലോക രക്തദാന ദിനം ജൂൺ 14,ഹിരോഷിമാ ദിനം ആഗസ്റ്റ് 6,നാഗസാക്കി ദിനം ആഗസ്റ്റ് 9,

ഓസോൺ ദിനം സെപ്റ്റംബർ 16, ലോക ആവാസദിനം ഒക്ടോബർ 3, ലോക കൈകഴുകൽ ദിനം ഒക്ടോബർ 15,സി വി രാമൻ ജന്മ ദിനം നവംബർ 7, തുടങ്ങിയ ദിനങ്ങൾ സമുചിതമായി കൊണ്ടാടുന്നു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന ഒരു സംവാദങ്ങൾ, ശാസ്ത്ര ക്വിസുകൾ, വിവിധ പ്രകുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുവാൻ ഉതകുന്ന ഒരു സംവാദങ്ങൾ, ശാസ്ത്ര ക്വിസുകൾ, വിവിധ പ്രസന്റേഷനുകൾ, ശാസ്ത്രപ്രദർശനങ്ങൾ, ലഘുപരീക്ഷണഭങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, പോസ്റ്റർ രചനാ മൽസരങ്ങൾ, ഉപന്യാസ മൽസരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.സന്റേഷനുകൾ, ശാസ്ത്രപ്രദർശനങ്ങൾ, ലഘുപരീക്ഷണഭങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, പോസ്റ്റർ രചനാ മൽസരങ്ങൾ, ഉപന്യാസ മൽസരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഉപജില്ലാ-ജില്ലാതല മൽസരങ്ങളിലും, മറ്റ് ശാസ്ത്ര മൽസരങ്ങളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകാറുണ്ട്. കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലായെങ്കിലും സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു.


പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഊർജ്ജ ക്ലബ്, തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും ശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി നടത്തുന്നു.