ഗവ. എച്ച് എസ് എസ് പനമരം/പഠനാനുബന്ധ പ്രവർത്തനങ്ങൾ/കായികം

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളിലെ കായിക മികവ് പ്രേത്സാഹിപ്പിക്കുവാനായി സ്കൂളിൽ നിരവധി കായിക പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവ നവാസ് സാറിന്റെ (കായിക അധ്യാപകൻ) കീഴിൽ നടത്തപ്പെടുന്നു.

അതിൽ ഒന്നാണ് KICK OFF, 2018 ൽ ആരംഭിച്ചു. പനമരം സ്കൂളിനെയാണ് ഇതിനായി തിരഞ്ഞെടുത്തത് ബഹു. MLA ശ്രീ. ഒ.ആർ കേളുവാണ് ഇത് അനുവദിച്ചു നൽകിയത്.വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും തിരെഞ്ഞടുത്ത 25 കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുവാനായി ഇപ്പോഴും ഇത് നടത്തി വരുന്നു. 2018 മുതൽ ആൺക്കുട്ടികൾക്കും , പെൺക്കുട്ടികൾക്കുമായി നെറ്റ് ബോൾ, ക്രിക്കറ്റ് , ത്രോ ബോൾ , ബേസ്ബോൾ ,ഫുഡ്ബോൾ എന്നിവയും നടത്തി വരുന്നു.

ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പെൺക്കുട്ടികൾക്കായി ഫുഡ് ബോളിന്റെ പ്രത്യേക പരിശീലനവും ഉണ്ട്.

കൂടാതെ സ്കൂളിൽ ഹോക്കി പരിശീലനം 2021 ഡി സംബർ മുതൽ നടത്തിവരുന്നു