ഊരാളുങ്കൽ എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

*പ്രവേശനോത്സവം

പ്രവേശനോത്സവത്തിന് നവാഗതർക്ക് വാർഡ് മെമ്പർ തൊപ്പിയണിയിക്കുയും ബലൂൺ നല്കുകയും ചെയ്തു.

*അക്ഷരദീപം

ഓൺലൈൻ ആയി എല്ലാ കുട്ടികളും ഹെഡ് മിസ്ട്രസ്സും കയ്യിൽ ദീപമേന്തി പ്രവേശനോത്സത്തെ വരവേറ്റു.

*വാർഷികാഘോഷം

ഊരാളുങ്കൽ എൽ പി സ്കൂളിന്റെ വാർഷികാഘോഷം ഗംഭീരമായി മടപ്പള്ളി ടൗണിൽ വെച്ച് നടന്നു. കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഷോർട്ട് ഫിലീം

വാർഷികാഘോഷത്തോടൊപ്പം സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും അഭിനയിച്ച ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും കോഴിക്കോട് നാരായണൻ നായർ നിർവ്വഹിക്കുകയുണ്ടായി

*അബാക്കസ്

രണ്ട് മൂന്ന് വർഷം തുടർച്ചയായി അബാക്കസ്സ് നാഷണൽ എക്സാമിന് പങ്കെടുത്ത എല്ലാ കുട്ടികൾക്കും തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു

*എൽ.എസ്.എസ്

എൽ.എസ് പരീക്ഷക്കും ഊരാളുങ്കൽ എൽ പി സ്കൂളിന്ന് വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്

*പരിസ്ഥിതിദിനം

പരിസ്ഥിതിദിനത്തിനോടനുബന്ധിച്ച് എല്ലാ വർഷവും കുട്ടികൾക്ക് വൃക്ഷത്തെ നല്കുകയും അവർ വീടുകളിൽ കുഴിച്ചിട്ട് അതിന്റെ വളർച്ച രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്

*സമ്പൂർണ്ണ ഹൈടക് പ്രഖ്യാപനം

സമ്പൂർണ്ണ ഹൈടെക്ക് പ്രഖ്യാപനം അന്നത്തെ വാർഡ് മെമ്പറായ ശശി കലാദിനേശൻ നിർവ്വഹിച്ചു

*പഠനോപകരണ വിതരണം

സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടേയും വീടുകളിൽ പഠനോപകരണം മെമ്പറുടെ സാന്നിധ്യത്തിൽ തന്നെ വിതരണം ചെയ്തു.

*ഡിജിറ്റൽ പഠന സഹായം

ഓൺലൈൻ ക്ലാസ്സ് തുടങ്ങിയതോടെ സ്മാർട്ട്ഫോൺ / ടി.വി എന്നിവ ഇല്ലാത്തവർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവ വാങ്ങി വിതരണം ചെയ്തു

*വിജയികൾക്കുള്ള അനുമോദനം

സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ .എസ് എസ് എൽ സി ക്ക് ഉന്നത വിജയം കൈവരിച്ചവർക്ക് പ്രോൽസാഹന സമ്മാനം (ക്യാഷ് അവാർഡ്‌ ) നല്കി വരുന്നു.

*വായനാ പരിപോഷണം

കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ലക്ഷ്യം വെച്ചു കൊണ്ട് പുസ്തകങ്ങൾ വിതരണം ചെയ്തു.

*അക്കാദമിക് മാസ്റ്റർ പ്ലാൻ

ഊരാളുങ്കൽ എൽ പി സ്കൂളിന്റെ വിഷൻ 100 - അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും അവതരണവും നടന്നു. ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.വി. കവിതയും അവതരണം നടത്തിയത് സ്കുളിലെ അധ്യാപികയായ ഷീജ ടീച്ചറുമാണ്


*പൂർവ്വ വിദാർത്ഥി സംഗമം

എല്ലാ വർഷവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഇവരുടെ പൂർണ പിന്തുണ ലഭിക്കാറുണ്ട്

*പഠനയാത്ര

എല്ലാ വർഷവും കുട്ടികളെയും രക്ഷിതാക്കളേയും ഉൾപ്പെടുത്തി പഠനയാത്ര നടത്താറുണ്ട്

*ഓണാഘോഷം വീടുകളിൽ

എല്ലാ വർഷവും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഓണാഘോഷം ഗംഭീരമായി നടത്താറുണ്ട്. രക്ഷിതാക്കളുടേയും കുട്ടികളുടേയും അധ്യാപകരുടേയും കലാ കായിക പരിപാടികളും ഒപ്പം വിഭവങ്ങളടങ്ങിയ ഓണസദ്യയും ഉണ്ടാവാറുണ്ട്

*സ്വാതന്ത്ര്യ ദിനാഘോഷം

സ്വതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിപ്പ് നിർമ്മാണം / വേഷപ്പകർച്ച / ക്വിസ്/ ദേശഭക്തിഗാനങ്ങൾ എന്നിവ അവതരിപ്പിക്കാറുണ്ട്

*പലഹാര പ്രദർശനം

എല്ലാ വർഷവും പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാര പ്രദർശനം നടത്താറുണ്ട് ഇതിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും സഹായ സഹകരണവും ലഭിക്കാറുണ്ട്

*പഠനോപകരണ കിറ്റ് വിതരണം

കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു

*പ്രതിഭകളെ ആദരിക്കൽ

പ്രതിഭകളെ ആദരിക്കലിന്റെ ഭാഗമായി പ്രശസ്ത ചിത്രകാരിയായ ശ്രീമതി ജോളിയുടെ ഗൃഹം സന്ദർശിക്കുകയും അവരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു

*കൈത്താങ്ങ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രക്ഷിതാക്കളും അധ്യാപകരും നല്ലൊരു തുക സംഭാവന ചെയ്തു

*കൈത്താങ്ങ്ഭക്ഷ്യ വിതരണം


*സ്മാർട്ട്ഫോൺ വിതരണം


*ഒറിഗാമി ശില്ലശാല


*ഗണിത ശാസ്ത്ര ലാബ് വീടുകളിൽ



*ഐ ടി പരിശീലനം


*കൈത്താങ്ങ് ഭക്ഷ്യ വിതരണം


ക്രിസ്തുമസ്സ് ആഘോഷം