ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന പുലിയന്നൂരിലെ ചകിണിക്കുന്ന് എന്ന ചെറിയ പ്രദേശത്തു  തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന  ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ..  

.എല്ലാംകൊണ്ടും ശാന്തസുന്ദരമായ പ്രദേശം.പക്ഷെ ഈ പ്രദേശത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം അടുത്തെങ്ങും ഇല്ലായിരുന്നു. അടുത്ത പഞ്ചായത്തിലെ കെഴുവൻകുളം ഗവ.എൽ.പി സ്കൂളാണ് ഉണ്ടായിരുന്നത്.അതും വളരെ അകലെ.അതിനാൽ പുലിയന്നൂർ പ്രദേശത്തെ നല്ലവരായ നാട്ടുകാർ സൗജന്യമായി അനുവദിച്ച പന്ത്രണ്ടര സെൻറ് സ്ഥലത്താണ് 1911ൽ ആദ്യത്തെ സ്കൂൾ ഓലപ്പുരയിൽ ആരംഭിച്ചത്.  ആ സ്ഥലം ഗവ. വിലക്കെടുത്തു.അതിന്റെ വടക്കുവശത്തായി 13 സെൻറ് സ്ഥലം കൂടി പിന്നീട്‌ സർക്കാർ വാങ്ങി. അങ്ങനെ ആകെ ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്ത് 1979 ൽ ഇപ്പോഴുള്ള കെട്ടിടം പണികഴിപ്പിച്ചു.

   മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം