ഉള്ളടക്കത്തിലേക്ക് പോവുക

മറ്റുപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ)

മുൻ വർഷത്തെപ്പോലെ തന്നെ സ്കൂൾ തല പ്രവർത്തനങ്ങൾ പ്രവേശനോൽസവം മുതൽ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഓപ്പൺ ക്ലാസ്റൂം,റീഡിങ് ക്ലാസ്റൂം തുടങ്ങിയവ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവാഗതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട ഇവ ന‍‍‍‍‍ൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴി‍ഞ്ഞു.

ഈ വർഷത്തെ പ്രവേശനോൽസവം ഗൂഗിൾ മീറ്റിലൂടെയാണ് സംഘടിപ്പിച്ചത്. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശനം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി. ദിനാചരണ കലണ്ടർ അടിസ്ഥാനമാക്കിയുള്ള സ്കൂൾതല പ്രവർത്തനങ്ങളെല്ലാം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.

"https://schoolwiki.in/index.php?title=മറ്റുപ്രവർത്തനങ്ങൾ&oldid=1503122" എന്ന താളിൽനിന്ന് ശേഖരിച്ചത്