സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sherlykv (സംവാദം | സംഭാവനകൾ) ('== '''''പ്രവർത്തി പരിചയ ക്ലബ്''''' == കുട്ടികളെ വിവിധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തി പരിചയ ക്ലബ്

കുട്ടികളെ വിവിധ തൊഴിൽ മേഖലകൾ പരിശീലീപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തി പരിചയ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠന പ്രവർത്തനത്തിനോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല വൈദ്യഗ്ധ്യം സമൂഹത്തിൽ പ്രയോജനം ചെയ്യുന്നു. കരകൗശല വസ്തുക്കളുടെ നിർമ്മാണവും പരിശീലനവുമാണ് ഈ ക്ലബ്ബിന്റെ പ്രധാനമായ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂളിലെ അഞ്ചു മുതൽ പത്തു വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നുണ്ട്. ചവിട്ടി നിർമ്മാണം, അഗർബതി നിർമ്മാണം, വാൾ ഹാങ്ങ്ഗിങ്, വസ്ത്ര നിർമ്മാണം, പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മാണങ്ങൾ, പേപ്പർ ക്രാഫ്റ്റ്, അലങ്കാര പൂക്കൾ നിർമ്മാണം, ദൈനദിന ഉപയോഗ സാധനങ്ങളുടെ നിർമ്മാണം, ആശംസകാർഡ് നിർമ്മാണം, മുതലായവ ഈ ക്ലബ്ബിന്റെ നേതിർത്യത്തിൽ നടന്നു വരുന്നു.

ഇതിന്റെ ഭാഗമായി സബ്ജില്ലാ, ജില്ലാ പ്രവർത്തി പരിചയ മേളകളിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ധാരാളം കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാനും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുവാനും സാധിച്ചു. സംസ്ഥാന മേളയിൽ ഡോൾ മേക്കിങ്, പ്ലാസ്റ്റർ ഓഫ് പാരീസ് ഇനങ്ങളിൽ എ ഗ്രേഡോടു കൂടി രണ്ട് കുട്ടികൾ വിജയിച്ചു.