സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ബാലികാബാലന്മാരുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോളപ്രസാഥാനമായ സ്കൗട്ട് & ഗൈഡിൽ 200-ഓളം കുട്ടികൾ പരിശീലനം നേടുന്നു.രാഷ്ട്രപതി,രാജ്യപുരസ്ക്കാർ അവാർഡിന് എല്ലാവർഷവും 50-ഓളം കുട്ടികൾ അർഹരാകുന്നു.5 സ്കൗട്ട് മാസ്റ്ററും 4 ഗൈഡ് ക്യാപ്റ്റനും ഇവരെ പരിശീലിപ്പിക്കുന്നു. സദ്സ്വഭാവവും, ബുദ്ധിശക്തിയും, ആരോഗ്യവും, കായികശേഷിയും,സേവന മനോഭാവവും വികസിക്കാനുതകുന്ന രസകരങ്ങളും വിവിധങ്ങളുമായ പ്രവർത്തനങ്ങൾ വഴി അംഗങ്ങളെ ഉത്തമപൗരന്മാരാക്കാൻ ഈ പ്രസ്ഥാനം പരിശീലനം നൽകുന്നു.

Bharat Scouts and Guides St.Josephs HS Kidangoor 2021-2022 Report

School ആരംഭത്തിൽ നടന്ന പ്രവേശോനോത്സവത്തിൽ Scouts, Guides സാന്നിധ്യം ഉണ്ടായിരുന്നു. ജില്ലാ തലത്തിൽ നടന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. Foundation day യുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ വർഷ ബിനു LAതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. Nov.3 കയ്യടി ദിനത്തിൽ കയ്യടി മത്സരത്തിൽ ഹർഷ ബിനു, വർഷ ബിനു ഒന്നാം സ്ഥാനം ലഭിച്ചു.

Scouts വിഭാഗത്തിൽ 10-ാം ക്ലാസിലെ 26, Guide വിഭാഗത്തിലെ 25 വിദ്യാർത്ഥികൾ Rajyapuraskar പരീക്ഷ എഴുതി. ഒരാഴ്ചക്കാലം സ്കൂളിൽ  Offline class ൽ വന്ന കുട്ടികളുടെ temperature എടുക്കാനും sanitizer കൈയിൽ ഒഴിച്ച് കൊടുക്കാനും സേവനതല്പരരായി വന്നു.   Sanitation ൻ്റെ ഭാഗമായി School ഓഡിറ്റോറിയത്തിൽ ശുചീകരണം നടത്തി. Rajyapuraskar എഴുതുന്ന കുട്ടികൾ St. Joseph HSS ന്റെ പേരിൽ  1000 mask വിതരണം നടത്തി. ഈ വർഷം 23 scouts ,13 Guides Dwitiya Sopan exam എഴുതി.  സ്കൂളിൽ   December 10, 11, 12, 13 നാല് ദിവസത്തെ  Camp offline and online ആയി നടത്തി. 10-ാം തിയതി പുതിയതായി അംഗത്വം സ്വീകരിച്ച scout Guide കൾക്ക് അവരുടെ ചിഹ്നദാന ചടങ്ങ് നടത്തി അവരെ Scout Guide പ്രസ്ഥാനത്തിലെ അംഗങ്ങളായി സ്വീകരിച്ചു.