ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി ജി എസ് വർക്കല/വിജയശ്രീ

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

'വിജയശ്രീ' എൽ എസ് എസ് പരിശീലനപദ്ധതി 

എൽ എസ് എസ് പരീക്ഷകളിൽ മികച്ചവിജയം കരസ്ഥമാക്കുന്നതിനു വിദ്യാർഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിശീലനപദ്ധതിയാണ് വിജയശ്രീ.  2016 ൽ ആരംഭിച്ച ഈ പരിശീലന പദ്ധതിയിലൂടെ നാളിതുവരെ നിരവധി വിദ്യാർത്ഥികളാണ് ഈ സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത് . ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഓരോ വർഷവും വർക്കല സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിക്കാൻ സ്കൂളിനെ പ്രാപ്തമാക്കുന്നത് .