ഗവ. എച്ച് എസ് ബീനാച്ചി/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
2016 - 17 പ്രവർത്തന റിപ്പോർട്ട്
3 / 6/ 16 ന് സയൻസ് ക്ലബ് രൂപീകരണം നടന്നു.
21/7/16 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് CD പ്രദർശനം, ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.
27/9/16 ന് ശാരദ കണ്ണാശുപത്രി, വാകേരി ലയൺസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
5/10/16 ന് ജീവിത ശൈലീ രോഗങ്ങളെക്കുറി ച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
6/10/16 ന് VSSC സയന്റിസ്റ്റ് ധനലക്ഷ്മി P Pആ കാശവിസ്മയം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ slide Presentation നിലൂടെ ബഹിരാകാശവാരം ആചരിച്ചു.
24/10/16 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 9ാം ക്ലാസിലെ പെൺകുട്ടികൾക്ക് കൗൺസിലിങ്ങ് ക്ലാസ്സ് നടത്തുകയുണ്ടായി.
2/11/16 ന് പാരമ്പര്യ ചികിത്സാ വിഭാഗം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധോദ്യാനം നിർമ്മിച്ചു.
4/11/16 ന് MS സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ - ബാലശാസ്ത്ര കോൺഗ്രസ്സിൽ സ്കൂളിൽ നിന്നും 5 കുട്ടികൾ പങ്കെടുത്തു. 5 കുട്ടികളും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ ലീഡർ നാജിയ ആയിരുന്നു.
8/11/16 ന് മാതൃഭൂമി നന്മ പ്രൊജക്ട് നമ്മുടെ സ്കൂളിലെ ഫസ്ന അവതരിപ്പിച്ചു.
9/11/16 ന് സബ് ജില്ല ശാസ്ത്രോത്സവം നടന്നു. 28 പോയിന്റ് നമ്മുടെ സകൂളിന് ലഭിച്ചു. കൂടാതെ സയൻസ് പ്രോജക്ടിന് 1st ഉം A ഗ്രേഡും ലഭിച്ചു.
18/11/16 ന് സംസ്ഥാന തല ശാസ്ത്ര മേളയിൽ പ്രൊജക്ട് അവതരണത്തിൽ ആതിര, മുഹ്സിൻ എന്നീ കുട്ടികൾക്ക് 5ാം സ്ഥാനവും A - ഗ്രേഡും ലഭിക്കുകയുണ്ടായി.
2017 - 18
16/6/17 ന് MVI വയനാട് ശ്രീ റോണി സർ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തി.
21/7/17 ന് ചാന്ദ്രദിന ക്വിസ് നടത്തി.
25/7/17 ന് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് ചിരട്ടക്ക നൽ ഉപയോഗിച്ച് വസ്ത്രങ്ങൾ അയെൺ ചെയ്ത് ഊർജ ഉപയോഗം കുറക്കുന്നു എന്ന ആശയം മുൻ നിർത്തി പുനരുജ്ജീവനം എന്ന പരിപാടി നടത്തുകയുണ്ടായി.
27/7/17 ന് APJ അബ്ദുൾ കലാം അനുസ്മരണത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും കറുത്ത ബാഡ്ജ് ധരിക്കുകയുണ്ടായി.
19/9/17 ന് ഓസോൺ ദിനത്തോടനുബന്ധിച്ച് ജൈവ വൈവിധ്യ ബോർഡ് ഗവേഷകൻ ശ്രീ സുധീഷ് കരിങ്ങാലി കുട്ടികൾക്ക് ക്ലാസ് എടുത്തു.
22/9/17 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു.
28/9/17 ന് സ്കൂൾ ശാസ്ത്രോത്സവം നടന്നു.
12/10/17 ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാബു T.N, ഇമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ റുബെല്ല വാക്സിനേഷന്റെ ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു.
26/10/17 - 27/10/17 ദിവസങ്ങളിൽ സബ്ജില്ലാ ശാസ്ത്രോത്സവം നടന്നു. 45 വിദ്യാർത്ഥികൾ പങ്കെടുത്തു. UP വിഭാഗം ഓവറോൾ ,ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനവും ലഭിച്ചു.
16/11/17 ന് സംസ്ഥാന തല ബാലശാസ്ത്ര കോൺഗ്രസ് തൃശൂരിൽ വച്ച് നടന്നു .ഇതിൽ നമ്മുടെ സ്കൂളിലെ സുനൈന പങ്കെടുത്തു. 16/11/17 ന് ജില്ലാ ശാസ്ത്ര മേള മീനങ്ങാടിയിൽ വച്ച് നടന്നു. UP ,HS വിഭാഗങ്ങളിലെ 8 വിദ്യാർത്ഥികൾ പ്രൊജക്ട് , വർക്കിങ് മോഡൽ എന്നീ ഇനങ്ങളിൽ പങ്കെടുത്തു. UP വിഭാഗം പ്രൊജക്ട് , UP&HS വിഭാഗം വർക്കിംഗ് മോഡൽ എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
21/11/17 ന് ശാരദ കണ്ണാശുപത്രി, ലയൺസ് ക്ലബ്ബ് വാകേരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യമായി നേത്രപരിശോധനാ ക്യാമ്പ് നടത്തി.
24/11/17 ന് നടക്കാവിൽ വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും 4ാം സ്ഥാനവും ലഭിച്ചു. UP വിഭാഗത്തിൽ വർക്കിംഗ് മോഡൽ, പ്രൊജക്ട് അവതരണം എന്നീ ഇനങ്ങൾക്കും A ഗ്രേഡ് ലഭിക്കുകയുണ്ടായി.
28/11/17 ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു.
16/1/18 ന് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ നമ്മുടെ സ്കൂളിലെ അഭിഷേക്, മുഹമ്മദ്സിനാൻ എന്നിവർ ജേതാക്കളായി.
20/1/18 ന് I am Kalam മത്സരത്തിൽ സ്കൂളിൽ നിന്നും 3 ടീമുകൾ പങ്കെടുക്കുകയും അതിൽ 2 ടീമുകൾ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
31/1/18 ന് I am Kalam സംസ്ഥാന തല മത്സരത്തിൽ സ്കൂളിൽ നിന്നുമുള്ള 2 ടീമുകൾ പങ്കെടുത്തു. കോഴിക്കോട് വച്ച് നടന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ അനുശ്രീ. S പങ്കെടുത്തു.
7/2/18 ന് തിരുവനന്തപുരത്തു വച്ച് നടന്ന ഇൻസ്പെയർ അവാർഡ് മത്സരത്തിൽ അനുശ്രി. S പങ്കെടുത്തു.