സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പഠ്യേതര പ്രവർത്തനങ്ങൾ 2021

ഇന്നിന്റെ പ്രതീക്ഷകളും ഭാവി വാഗ്ദാനങ്ങളുമായ കുഞ്ഞുങ്ങളെ നാടിനും വീടിനും രാജ്യത്തിനും നന്മയുടെ പ്രകാശനാളമാക്കി മാറ്റാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി ഓൺലൈൻ വഴി നടത്തുകയും കുട്ടികളുടെ പൂർണ സാനിധ്യം ഉറപ്പാക്കുകയും ചെയ്തു. പരിസ്ഥിതി ദിനം,വായന ദിനം, ചന്ദ്രദിനം,സ്വതന്ത്ര്യ ദിനം,ഓസോൺ ദിനം ഹിരോഷിമ നാഗസാക്കി ദിനം,ഗാന്ധി ജയന്തി, അദ്ധ്യാപക ദിനം, ശിശുദിനം തുടങ്ങിയ ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ വിവിധങ്ങളായ മത്സരങ്ങളിലൂടെയും വീഡിയോ പ്രദര്ശനങ്ങളിലൂടെയും ഓൺലൈൻ ആയി  നടത്തപെട്ടൂ. ഒപ്പം ഓരോ പ്രവർത്തനങ്ങളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോകൾ നിർമ്മിക്കുകയും  അവ യഥാ സമയം സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.


പരിസ്ഥിതി ദിനം (ജൂൺ 5)



ഈ ഓൺലൈൻ പഠനകാലഘട്ടത്തിൽ പ്രകൃതിയെ കൂടുതലായി അറിയുവാനും സംരക്ഷിക്കുവാനും സ്നേഹിക്കുവാനുമുള്ള വേദി ഒരുക്കികൊണ്ടു  വിവിധങ്ങളായ മത്സരങ്ങൾ നടത്തിയും, വീട്ടുമുറ്റത്തു തൈകൾ നട്ടും പരിസ്ഥിതി ദിനം വളരെ ഭംഗി ആയി ആഘോഷിച്ചു.






വായന ദിനം (ജൂൺ 19)

             കുട്ടികളിലെ വായന ശീലം വളർത്തി അതുവഴി അവരെ  വിജ്ഞാനികളും, മാനസീക ആരോഗ്യമുള്ളവരും ആയി വളർത്തി എടുക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും അവരെ അത് പരിശീലിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ ആകർഷിക്കുംവിധം വ്യത്യസ്തമായ മത്സരങ്ങൾ നടത്തുകയും, പുതിയ പുസ്തകങ്ങളെ അവർക്ക് പരിചയ പെടുത്തി കൊടുക്കുകയും ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തു വിജയികൾ ആകുന്നവർക്കു ഓരോ ക്ലാസ് അടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിച്ചു.


ലഹരിവിരുദ്ധ ദിനം (ജൂൺ 26)

    

      ലഹരിക്ക് അടിമപ്പെട്ടു ഒരുപാടു കുരുന്നു ജീവിതങ്ങൾ പൊലിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ ലഹരിയുടെ ഉപയോഗം കൊണ്ടുനടക്കാവുന്ന ദൂഷ്യ ഫലങ്ങളും അതുമൂലം ഒരാൾക്ക് സംഭവിക്കുന്ന ആരോഗ്യപ്രേശ്നങ്ങളും വിശദമായി മനസിലാക്കാൻ തക്കവിധം കുട്ടികൾക്കും മാതാപിതാക്കൾക്കും അന്നേയ്  ദിവസം ഓൺലൈൻ ആയി ബോധവൽക്കരണ ക്ലാസ് നടത്തുകയും അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ലഹരിക്കെതിരെ കുട്ടികളെ കൊണ്ട് പോസ്റ്റർ നിർമ്മിച്ചും,പ്രതിജ്ഞ ചൊല്ലിയും,ചിത്രരചനയിലൂടെയും ഒക്കെ ഇതിന്റെ ഉപയോഗം ഉണ്ടാക്കുന്ന ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു.