സി.എച്ച്.എസ് കാൽവരിമൗണ്ട്
സി.എച്ച്.എസ് കാൽവരിമൗണ്ട് | |
---|---|
വിലാസം | |
കാല്‍വരിമൗണ്ട് ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 30051 |
ചരിത്രം
കാല്‍വരി ഹൈസ്കൂള്‍ കാല്‍വരിമൗണ്ട് - ചരിത്രം
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തില്‍ ജീവിതം ദുഷ്കരമായപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഇന്നിവിടെയുവര്‍. കര്‍മ്മലീത്താ വൈദീകരുടെ നേതൃത്വത്തില്‍ 1964 കാലഘട്ടത്തില്‍ കാല്‍വരിമൗണ്ട് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവര്‍ക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ല്‍ ഒരു കുടിപള്ളിക്കുടവും 1979ല്‍ എയ്ഡഡ്സ്കൂളും ആരംഭിച്ചു. ഉടുമ്പന്‍ചോല താലുക്കില്‍ കാമാക്ഷി പഞ്ചായത്തിലെ കാല്‍വരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡില്‍ കാല്‍വരിമൗണ്ട് ജംഗ്ഷനില്‍ നിന്നും 1/2 കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1983ല്‍ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടര്‍ന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷന്‍വരെ എത്തുകയും ചെയ്തു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷന്‍(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയില്‍ കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ കട്ടപ്പന ഉപ ജില്ലയില്‍ ഉളപ്പെട്ടതാണ് ഈ സ്കൂള്‍. എസ്എച്ച് 33 തെടുപുഴ-പുളിയന്‍മല റോഡില്‍ ഇടുക്കി ഡാമില്‍ നിന്നും 5 കിലോമീറ്റര്‍ മാറിയാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേര്‍ന്നുള്ള മനോഹരമായ കല്യാണതണ്ട്മലയില്‍ കയറിനിന്നാല്‍ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാന്‍ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന്റെ രജതജൂബിലി വര്‍ഷമായിരുന്ന 2008-ല്‍ 25-ഓളം കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്റ്റര്‍ തുടങ്ങിയ മള്‍ട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കപ്പെട്ടു. സ്കൂള്‍ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങള്‍, ക്ലാസ്സ്മുറികള്‍, വിശാലമായ കാല്‍വരി സ്റ്റേഡിയം, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഒരു ഹോസ്റ്റല്‍ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഇവിടെ ഉണ്ട്.
നേട്ടങ്ങള്‍፡
1986 ലെ ആദ്യ എസ്.എസ്. എല്‍. സി ബാച്ചു മുതല്‍ ഇന്നേവരെ 90% മേല്‍ വിജയശതമാനം. കായിക സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്കൂളില്‍ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡല്‍ ജേതാക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂള്‍ മേളയില്‍ (അമൃതസര്‍-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.