ഗവ. എൽ പി എസ് വാരനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34202SITC (സംവാദം | സംഭാവനകൾ) (→‎വിദ്യാലയ ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണ്ണമായ അന്തരീക്ഷത്തിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വാരനാട് പ്രദേശത്തെ ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ അനുവദിച്ചു കൊടുത്ത വിദ്യാലയമാണിത്. ശ്രീ പി സി കുട്ടൻ എന്ന വ്യക്തിയുടെ പ്രയത്ന ഫലമായി സ്കൂൾ അനുവദിച്ചുവെങ്കിലും പ്രവർത്തിക്കാൻ കെട്ടിടം ഇല്ലായിരുന്നു.എന്നാൽ വാരനാട് പ്രദേശത്തെ പറയൻചിറ രാജപ്പൻ എന്ന വ്യക്തി തന്റെ വീടിന്റെ വരാന്തയിൽ സ്കൂൾ നടത്താൻ അനുവദിക്കുകയും കുറേക്കാലം സ്കൂൾ അവിടെ പ്രവർത്തിക്കുകയും ചെയ്തു.

പിന്നീട് വാരനാട് ക്ഷേത്രം വക ഭൂമിയിൽ ഓല കൊണ്ടുണ്ടാക്കിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.അതിനു ശേഷം അക്കാലത്തുള്ള അധ്യാപകരുടെയും

തദ്ദേശീയരുടെയും ശ്രമഫലമായി 4 മുറികളുള്ള ഓടിട്ട കെട്ടിടം സാധ്യമായി. ഗവ.ഹരിജൻ വെൽഫയർ എൽ പി സ്കൂൾ എന്നായിരുന്നു അന്നത്തെ പേര്.പിന്നീട് ഇതിനെ ഗവ :എൽ പി എസ്സ് കൊക്കോതമംഗലം എന്നും ഇപ്പോൾ ഗവ :എൽ പി എസ്സ് വാരനാട് എന്നും അറിയപ്പെടുന്നു . ഈ സ്കൂൾ ഈ പ്രദേശത്തിന്റെ ആകമാനം ആശാകേന്ദ്രം ആണ് .

ജാതി-മത ഭേദമന്യേ വാരനാട് പ്രദേശത്തെ എല്ലാ വീടുകളിൽ നിന്നും ഉള്ള കുട്ടികൾ ഇവിടെ വന്നായിരുന്നു പഠിച്ചിരുന്നത്.

സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും,കലാ സാഹിത്യ രംഗങ്ങളിലും ഔദ്യോഗിക രംഗങ്ങളിലും എല്ലാം വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ജന്മം നൽകിയ അക്ഷര മുറ്റമാണിത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കാഴ്ച വെയ്ക്കാൻ എന്നും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാ - കായിക - ശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. ഊർജ്ജസ്വലത യോടെ പ്രവർത്തിക്കുന്ന എസ്സ് എം സി , മാതൃസംഗമം , അധ്യാപകർ ഇവരുടെ കൂട്ടായ്മ മികവ് കാത്തു സൂക്ഷിക്കുന്നതിൽ വളരെ അധികം ശ്രദ്ധിക്കുന്നു.