ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫെസ്റ്റ് ഒ  ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)

ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് Fest O Let അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന Fest O Let . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമാകുന്ന സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കുന്നു.

പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പാണ് Fest O Let.

അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ സംഘടിപ്പിക്കുന്ന Fest O Let വിജയമാക്കാൻ താങ്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ട്, Fest O Let ലേക്ക് വിനയപൂർവം ക്ഷണിക്കുന്നു.