ഉള്ളടക്കത്തിലേക്ക് പോവുക

പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇഗ്ലീഷ് ക്ലബ്

ഞങ്ങളുടെ വിദ്യലയത്തിൽ ഴളരെ സജീവമായി പ്രവർത്തിക്കുന്ന ഒന്നാണ് ഇഗ്ലീഷ് ക്ലബ്. എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചകളിലും ഇഗ്ലീഷ് അദ്ധ്യപകരുടെ നേതൃത്തവത്തിൽ 30ഓളം വിദ്യാ‍ത്ഥികൾ ലൈബ്രറിയിൽ ഒത്തുകൂടുകയും ഒരു മാസത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യകയും ചെയ്യുന്നു. ഇഗ്ലീഷ് അസംബ്ലി , ഇഗ്ലീഷ് കൃതികൾ പരിചയപ്പടുത്തൽ ആസ്വാദന കുറിപ്പുകൾ തയ്യറാക്കൽ ക്വിസ് പ്രോഗ്രാമുകൾ അങ്ങനെ ധാരാളം പ്രർത്തനങ്ങൾ ഇഗ്ലീഷ് ക്ലബിന്റെ നേതൃത്തവത്തിൽ നടത്തപ്പടുന്നു. ഞങ്ങളുടെ വിദ്യലയത്തിൽ വളരെ സജീവമായി ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഹിന്ദി അദ്ധ്യപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു വേണ്ടി ഹിന്ദിവാചാൻ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് അവർക്കുവേണ്ട അറിവുകൾ നൽകി കുട്ടികളെ ഒരുക്കുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പലപല മത്സരങ്ങൾ നടത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. 5-ാം ക്ലാസു മുതൽ 10-ാം ക്ലസുവരെ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിവരുന്നു.