ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ലൈബ്രറി

എൺപതു വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ശിവറാം സ്കൂളിൽ വിപുലമായ ഗ്രന്ഥശേഖരം ആദ്യ കാലം മുതൽ ഉണ്ട്. പുസ്തകങ്ങൾ സുലഭമല്ലാതിരുന്ന അക്കാലത്ത് കുട്ടികൾക്ക് വിവിധ മേഖലകളിൽ മികവു പുലർത്താൻ  ഈ ഗ്രന്ഥശാല സഹായകമായി. സർഗ വസന്തം എന്നാണ് ഈ ഗ്രന്ഥശാലയ്ക്ക് പേരിട്ടിരിക്കുന്നത്. പ്രസന്ന ടീച്ചറാണ് ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത്. ചിട്ടയോടെ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥശാലയിൽ അയ്യായിരത്തിലധികം പുസ്തകങ്ങളുണ്ട്. വായനാനുഭവങ്ങളെ കുറിപ്പുകളാക്കി കുട്ടികൾ സൂക്ഷിക്കുന്നുണ്ട്. കുട്ടികളെക്കുടാതെ അധ്യാപകരും അനധ്യാപകരും ഈ ഗ്രന്ഥശാലയെ പ്രയോജനപ്പെടുത്തുന്നു. മികച്ച റഫറൻസ്  ഗ്രന്ഥശേഖരവും ഈ വായനശാലയിലുണ്ട്.

സ്മാർട്ട് ക്ലാസ് റൂമുകൾ

സ്കൂളിൽ 24 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. ഹൈ സ്കൂൾ വിഭാഗത്തിൽ 16 എണ്ണവും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 8 എണ്ണവും നിലവിലുണ്ട്. യു പി വിഭാഗത്തിൽ 3 ഭാഗിക സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട്.

ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .

20 ലാപ്‌ടോപ്പുകൾ, പ്രൊജക്റ്റർ, വൈ ഫൈ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഐ റ്റി ലാബ് ആണ് സ്കൂളിനുള്ളത്.

ലിറ്റിൽ കൈറ്റ്സ് ലാബ്

സയൻസ് ലാബ്

ശൗചാലയങ്ങൾ

വിശാലമായ സ്കൂൾ ഗ്രൗണ്ട്

മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി

ഹയർ സെക്കന്ററി കെട്ടിടങ്ങൾ

ഹൈ സ്കൂൾ കെട്ടിടങ്ങൾ

യു പി കെട്ടിടങ്ങൾ