കൂടുതൽ വായക്കാം
വിദ്യാലയത്തിന്റെ ലഘു ചരിത്രം.
പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടില് പ്രമുഖനും ജന്മിയുമായിരുന്ന പുല്ലമ്പി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം 86 ആൺകുട്ടികളും. 43 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി.
കർഷകരുടെയും പിന്നാക്ക/ആദിവാസി വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്.
ചെമ്പകമൂല,ചെറുവേരി,അരമ്പററകുന്ന്,പുതുശ്ശേരിക്കടവ്,പുതുക്കോട്ട് കുന്ന്,പതിനാറാം മൈൽ, കേഴയാട്ടുകുന്ന്,പ്ലാത്തോട്ടം,ആനപ്പാറ,പാണ്ടൻകോട്,ഉക്കിനി,ചുണ്ടക്കണ്ടി,പുത്തൻ മുറ്റം,തേർത്ത് കുന്ന്
എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു.
പ്രവർത്തനങ്ങളിൽ എന്നും ന്യൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്ന ഈ സ്ഥാപനത്തിന് അനേകം സംസ്കാരം സമ്പന്നരെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയത്തിന്റെ ഇതുവരെയുള്ള വളർച്ചയ്ക്ക് മാനേജ്മെന്റ്,പിടിഎ,എസ് എസ് എ,എസ്എസ്കെ, എം എൽ എ മാരുടെ പ്രാദേശിക വികസന ഫണ്ട് മുതലായ സംവിധാനങ്ങളുടെ നേതൃത്വപരവും സാമ്പത്തിക പരവുമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്.
പ്രത്യേക പരിഗണന അർഹിക്കുന്ന പണിയ വിഭാഗത്തിലെ കുട്ടികളെ വിദ്യാഭ്യാസത്തിൽ കൂടുതൽ തൽപരരാക്കുന്നതിനും അവര് മുഖ്യധാരയിലെത്തിക്കുന്നതിനുമായി 2007-08,2008-09 അദ്ധ്യയന വർഷങ്ങളിൽ ഈ വിദ്യാലയം ഏറ്റെടുത്ത് നടപ്പാക്കിയ "കൈത്താങ്ങ്","കൈവിളക്ക്" എന്നീ പ്രോജക്ടുകൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും നേതൃത്ത്വം നൽകിയ അധ്യാപിക ബീന ടീച്ചർ ദേശീയ അധ്യാപക അവാർഡിന് അർഹത നേടുകയും ചെയ്തു.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ 1954 ൽ പുതുശ്ശേരിക്കടവ് പുല്ലമ്പി ഹാജിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ 1968 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്.