G. U. P. S. Chemnad West/പ്രവർത്തനങ്ങൾ
• ബഷീർ ദിനം - ജൂലൈ� 5 • ചാന്ദ്രദിനം - ജൂ ലൈ� 21 • ഡോ. എ.പി.ജെ. അബ്ദുൾ കലാം ദിനം - ജൂലൈ 27 • പ്രകൃതി സംരക്ഷണം -ജൂലൈ 28
ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റ് 2021-22 അധ്യയന വർഷത്തിൽ ജൂലൈ 27ാം തീയതി ഡോ. എ.പി.ജെ. അബ്ദുൾ കലാം ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു.
പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലെ 2021-2022 വർഷത്തിലെ പരിസ്ഥിതി ദിനചാരണം സമുചിതമായി തന്നെ നടന്നു. ജൂൺ രണ്ടാം തീയതി ദിനചാരണങ്ങളുടെ ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ അന്ന് തന്നെ പോസ്റ്റ് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട മുന്നൊരുക്കപ്രവർത്തനങ്ങൾ നടത്താൻ കുട്ടികൾക്ക് സാധിച്ചു.
ജൂൺ അഞ്ചാം തീയതി രാവിലെ 8 മണിക്ക് എല്ലാ ക്ലാസ്സിലെയും ഓൺലൈൻ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കമായി. ആദ്യ പടിയായി എല്ലാ ക്ലാസ്സ് അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം whats app ഗ്രൂപ്പുകൾ വഴി അയച്ചു കൊടുത്തു.തുടർന്ന് സ്കൂളിലെ അധ്യാപകർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ ആനന്ദൻ പേക്കടവുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കാനും കുട്ടികൾക്ക് അവസരം ഒരുക്കി. ശേഷം 1 മുതൽ 7 വരെ ക്ലാസ്സിലുള്ള കുട്ടികൾ വൃക്ഷതൈ നടുന്നതിന്റെ photos ക്ലാസ്സ് ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തു.മൂന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ ഉള്ള കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചിരുന്നു.പോസ്റ്റർ രചനയിൽ പങ്കെടുത്ത കുട്ടികളുടെ പോസ്റ്ററുകൾ ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇതു കൂടാതെ 1,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം, കളറിങ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
11 മണിക്ക് UP ക്ലാസ്സിലെ കുട്ടികൾക്കായി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ശ്രീജിത്ത് നീലായി യുടെ പരിസ്ഥിതി ദിന ക്ലാസ്സ് നടത്തി. Google meet വഴി നടന്ന ക്ലാസ്സിൽ നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാം ഒരു നവ്യാനുഭവം തന്നെ ആയിരുന്നു ഈ ക്ലാസ്സ്.
3 മണി മുതൽ 4 മണി വരെ 3 മുതൽ 7 വരെ കുട്ടികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് നടത്തി. ടെലി ക്വിസ് വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസ്സിലെയും ഭൂരിഭാഗം കുട്ടികളും പങ്കാളിത്തം ഉറപ്പ് വരുത്തി.
സ്വാതന്ത്ര്യത്തിന് 75-ആം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് 75 ആഴ്ച നീണ്ടുനിൽക്കുന്ന ഭാരത് ക്കാ അമൃത് മഹോത്സവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ദേശീയ ഹരിത സേന ഇക്കോ ക്ലബുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി, ഗ്രീൻ ഗുഡ് ഡീഡ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ 2021 ജൂലൈ 31 മുതൽ ഓഗസ്റ് 5 വരെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രീൻവുഡ് ഡീഡ്സ് കീഴിലുള്ള പ്രോഗ്രാമുകൾ വളരെ സമുചിതമായി സംഘടിപ്പിച്ചു.
ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ കുട്ടികൾക്ക് നേരത്തെ നൽകുകയും വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയും ചെയ്തു. ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ ഓരോ ദിവസവും നടത്തിയ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്തു.
Day 1:
ജൂലൈ 31ശനിയാഴ്ച ഊർജ്ജ സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണത്തിന് ആവശ്യകതയെ യുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് കൂടാതെ ഊർജ്ജം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി . ആവശ്യസമയത്ത് മാത്രം വൈദ്യുതി ഉപയോഗിക്കുകയും അനാവശ്യമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അതായത് ഫാൻ, ലൈറ്റ് പകൽസമയത്ത് ഉപയോഗിക്കാതിരിക്കുകയും വേണമെന്ന് അദ്ധ്യാപകർ നിർദേശിച്ചു.
Day:2
രണ്ടാംദിവസമായ ആഗസ്റ്റ് 1 ഡ്രൈ ഡേ ആയി ആചരിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുംവേണ്ട പ്രവർത്തനങ്ങൾ ചെയ്ത
Day 3:
മൂന്നാംദിവസമായ ഓഗസ്റ്റ് 2 മാലിന്യ നിർമാർജന പരിപാടികളാണ് സംഘടിപ്പിച്ചത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അടുക്കളയിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് വേണ്ടി കുഴികൾ നിർമ്മിച്ചു.
Day 4:
ഓഗസ്റ്റ് 3 ചൊവ്വാഴ്ച അപകടകരമായ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അവബോധ പരിപാടികൾ സംഘടിപ്പിച്ചു.
Day 5:
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർത്തുകയും പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗത്തെ കുറിച്ചും ഉള്ള ബോധവൽകരണം നൽകി. അതിന്റെ ഭാഗമായി കുട്ടികൾ തുണിസഞ്ചി ഉണ്ടാക്കുകയും ഇനി മുതൽ അത് ഉപയോഗിക്കും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.
Day6:
ആറാം ദിവസമായ ഓഗസ്റ്റ് അഞ്ചാം തീയതി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി യോഗയും വ്യായാമവും എത്രമാത്രം ഉപകാരപ്രദമാണ് എന്നതിന്റെ ക്ലാസ് ആണ് നൽകിയത്. അതുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ഷെയർ ചെയ്തു.
പ്രസ്തുത പരിപാടികളിൽ സ്കൂളിലെ ഏകദേശം എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടുകൂടി
സ്വാതന്ത്ര്യദിനാഘോഷം
ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന് എച്ച് എം ഇൻചാർജ് ബെന്നി മാസ്റ്റർ പതാക ഉയർത്തി. ശേഷം സ്കൂൾ പിടിഎ പ്രസിഡണ്ട് താരിഖ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എം സി ചെയർമാൻ നാസർ കുരിക്കൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശേഷം മുഖ്യാതിഥിയായ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ അലി കുരിക്കൾ അവർകൾ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ ദേശഭക്തി ഗാനം ആലാപനം നടന്നു. മധുര വിതരണം നടത്തി. അവസാനമായി സ്റ്റാഫ് സെക്രട്ടറി സിഞ്ചു ടീച്ചറുടെ നന്ദിപ്രകാശന ത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു. കുട്ടികളുടെ ഓൺലൈൻ ദിനാഘോഷപരിപാടികൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തു.
എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ് ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു