പി.എം.വി.എച്ച്.എസ്. പെരിങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.എം.കെ.ഗോപാലൻ നായർ അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ ,പ്രൈമറി സ്കൂൾ , ഹൈസ്കൂൾ , ട്രെയിനിങ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബ്രിഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത് . മലയാളം പ്രൈമറിസ്കൂൾ തുടരെ ഏഴാം ക്ലാസ്സ് വരെയുള്ള മലയാളം ലോവർ സ്കൂളായും എട്ടും ഒൻപതും ക്ലാസ്സുകൾ കൂടിച്ചേർന്ന് മലയാളം ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു . അതോടുകൂടിത്തന്നെ മലയാളം ട്രെയിനിങ് സ്കൂൾ തുടങ്ങുകയും ചെയ്തു . മലയാളം സ്കൂൾ പ്രവർത്തിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് middle സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് നേടി . സർവ്വശ്രീ കെ എൻ വാസുദേവപ്പണിക്കർ , എൻ ബാലകൃഷ്ണപിള്ള , പി എം മാത്യു , കെ ജി ഭാസ്കരമേനോൻ , കെ നാഗസ്വാമി നമ്പൂതിരി തുടങ്ങിയ പ്രതിഭാശാലികളായ അദ്ധ്യാപകർ സ്കൂളിന്റെ യശസ് ഉയർത്തുന്നതിന് സഹായിച്ചു . ഇംഗ്ലീഷ് middle സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഇംഗ്ലീഷ് ഹൈസ്കൂൾ ആക്കി . തിരുവിതാങ്കൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ മുഖംകാണിച്ചു സ്വർണ തളികയിൽ ഉപഹാരം സമർപ്പിച്ചാണ് 1944 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് കരസ്ഥമാക്കിയത് . ആ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് പ്രിൻസ് മാർത്താണ്ഡവർമ്മ ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്‌തു .