ഗവ. എൽ പി എസ് തോന്നയ്ക്കൽ/താലോലം

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|429x429ബിന്ദു '''കളികളിലൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കളികളിലൂടെ അനുഭവങ്ങൾ ആർജിക്കുക അനുഭവങ്ങളിലൂടെ അറിവും നൈപുണ്യവും മൂല്യങ്ങളും നേടുക മൂർത്തവും അപരിചിതവുമായ വസ്തുക്കളെയും സന്ദർഭങ്ങളെയും അടിസ്ഥാനമാക്കി അനുഭവങ്ങൾ നൽകുക എന്നിവ പ്രീ സ്കൂൾ പഠന സമീപനത്തിൻറെ ഭാഗമാണ്.വിവിധ തീമുകൾ അടിസ്ഥാനമാക്കി ശിശു വികാസ മേഖലകൾ ബഹുമുഖബുദ്ധിയുടെ തലങ്ങൾ എന്നിവ പരിഗണിച്ച് അഭിനയത്തിന് പ്രാധാന്യമുള്ള നിരവധി പ്രവർത്തനങ്ങൾ പ്രീസ്കൂൾ കരിക്കുലത്തിൽ നിർദേശിച്ചിട്ടുണ്ട്. കഥകളും പാട്ടുകളും കേൾക്കാനും ദൃശ്യാവിഷ്കാരങ്ങൾ ആസ്വദിക്കാനുമുള്ള ധാരാളം അവസരങ്ങൾ പ്രീ സ്കൂളുകളിൽ ഒരുക്കണം. അതിനായി ഒരു പ്രീസ്കൂളിനുള്ളിൽ കുഞ്ഞുങ്ങൾക്ക് അവസരങ്ങൾ ഒരുക്കുന്നതിനായി മറ്റൊരു പ്രീസ്കൂൾ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സ്വയം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തെറ്റുകൾ സ്വയം തിരുത്തുന്നതിനുമുള്ള അവസരങ്ങൾ നൽകിക്കൊണ്ട് കുഞ്ഞുങ്ങളുടെ വികാസ മേഖലകളെയും ബഹുമുഖബുദ്ധിയേയും വികസിപ്പിക്കുന്ന തരത്തിലുള്ള 8 പ്രവർത്തനമേഖലകൾ അടങ്ങിയതായിരിക്കണം ഓരോ പ്രീ സ്കൂളുകളും എന്ന് താലോലം പദ്ധതി വിഭാവനം ചെയ്യുന്നു. ആ പദ്ധതിക്ക് "ചിലങ്ക" എന്ന പേര് നൽകി നമ്മുടെ വിദ്യാലയം ഏറ്റെടുക്കുകയും പ്രീ സ്കൂൾ അധ്യാപകരുടെ ശ്രമഫലമായി വളരെ മികവാർന്ന രീതിയിൽ മൂലകൾ സജ്ജീകരിക്കുകയും ബി ആർ സി തലത്തിൽ ഈ പദ്ധതിക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തു.