തല്ലോട് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തല്ലോട് എൽ പി എസ് | |
---|---|
അവസാനം തിരുത്തിയത് | |
21-01-2022 | MT 1260 |
[1]ചരിത്രം
1927ൽ ആരംഭിച്ച തള്ളോട് എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.ഒരുപാട് പ്രതിഭാശാലികളെ വാർത്തെടുത്ത സ്കൂളാണിത്. കൃഷ്ണൻ മാസ്റ്റർ ആരംഭിച്ചതും പിന്നോക്കം നിൽക്കുന്നവരുമായ കർഷകത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും കൈത്തറിത്തൊഴിലാളികളുടെയും മക്കൾ പഠിച്ച് വരുന്ന സ്ഥാപനമാണിത്. ഒട്ടനവധി ഗവൺമെന്റ് ഉദ്യോഗസ്ഥരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വാർത്തെടുത്തിട്ടുണ്ട്. തുടക്കത്തിൽ ഒന്നാം ക്ലാസിൽ നിന്നാരംഭിച്ച സ്കൂൾ ക്രമേണ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂളായി വളർന്നു. പിന്നീട് ഗവൺമെന്റ് ഉത്തരവു പ്രകാരം അഞ്ചാം ക്ലാസ് നീക്കം ചെയ്ത് ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി മാറുകയും ചെയ്തു. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഗതാഗത സൗകര്യമുള്ള സ്ഥലത്ത് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടയം പഞ്ചായത്തിന്റെ ഉൾനാടായ തള്ളോട് പ്രദേശം ഇന്ന് വികസനത്തിന്റെ പാതയിൽ മുൻപന്തിയിൽ തന്നെയാണ്. പരിസരത്തെ സാമ്പത്തികമായ ഉയർന്ന വരുടെ മക്കൾ കൂടുതലായും കൂത്ത്പറമ്പിലെ അൺ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളേളാട് എൽ പി സ്കൂ
- ↑ തളേളാട് എൽ പി സ്കൂൾ