ഭിന്നകം
ഗണിതശാസ്ത്രത്തില്‍, രണ്ട് പൂര്‍ണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങള്‍ എന്ന് വിളിക്കുന്നു. പൂര്‍ണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ <math>\frac{a}{b}</math> എന്ന രൂപത്തില്‍ സൂചിപ്പിക്കുന്നു. അതില്‍ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.
ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളില്‍ സൂചിപ്പിക്കാം. <math>\frac{3}{6} = \frac{2}{4} = \frac{1}{2}</math> എന്നത് ഒരു ഉദാഹരണം.