Schoolwiki സംരംഭത്തിൽ നിന്ന്
പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക് അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്.കൂടുതൽ വായിക്കുക
പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾ കരയോഗമന്ദിരം മുഴുവനായി ക്ലാസ് നടത്തുന്നതിനായി വിട്ടുകൊടുത്തു. തുടർന്ന് വർഷങ്ങളോളം കരയോഗമന്ദിരത്തിൽ ക്ലാസ്സുകൾ അനസ്യൂതം തുടർന്നൂ. കരയോഗം സ്കൂൾ എന്നാണ് നാട്ടുകാർ ഇന്നും ഈ സ്കൂളിനെ വിശേഷിപ്പിക്കുന്നത്.