ജെ.ആർ.സി.

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) (''''ജെ. ആർ. സി. (ജൂനിയർ റെഡ് ക്രോസ്)''' കുട്ടികളിൽ സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജെ. ആർ. സി. (ജൂനിയർ റെഡ് ക്രോസ്)

കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക, ഉത്തമ പൗരൻമാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ജെ. ആർ. സി. യിൽ 8, 9, 10 എന്നീ ക്ലാസ്സുകളിലായി ഏതാണ്ട് എഴുപതോളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വളരെ സജീവമായി പ്രവർത്തിക്കുന്നു.

ഈ വർഷത്തെ ജെ. ആർ. സി. A ലെവൽ പരീക്ഷ 12/01/2022 ബുധനാഴ്ച്ച നടത്തുകയുണ്ടായി. ഒൻപതാം ക്ലാസ്സിലെ ജെ. ആർ. സി. ക്ലബ്ബിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും അടുത്ത തലത്തിലെ പരീക്ഷയ്ക്കായി യോഗ്യത നേടുകയും ചെയ്യ്തു.

ജെ. ആർ. സി. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്രീമതി. സോജ എലിസബത്ത് ടീച്ചറിന്റെയും, ശ്രീ. ഷാജിൻ സാറിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു.

"https://schoolwiki.in/index.php?title=ജെ.ആർ.സി.&oldid=1322241" എന്ന താളിൽനിന്ന് ശേഖരിച്ചത്