വി യു പി. എസ്സ് വെള്ളല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം/ വി യു പി എസ്‌

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ വെള്ളല്ലൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വി യു പി. എസ്സ് വെള്ളല്ലൂർ. ഉൾനാടൻ ഗ്രാമം ആയ വെള്ളല്ലൂരിൽ നാലാംക്ലാസ്സുവരെയുള്ള ഒരു എൽ പി സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കശുവണ്ടി തെഴിലാളികളും കർഷകത്തൊഴിലാളികളും മറ്റു കൂലിപ്പണിക്കാരുമായ ഇവിടുത്തെ 80% ആളുകൾക്കും മിഡിൽ സ്കൂൾ പഠനം പോലും സ്വപ്നം മാത്രമായിരുന്നു. ഈ കാലഘട്ടത്തിലാണ് വെള്ളല്ലൂർ , അനന്തവിലാസത്ത് ശ്രീ പി വി കുഞ്ഞൻ വൈദ്യർ സ്വന്തം വീട്ടിൽ അഞ്ചാം ക്ലാസ് തുടങ്ങിയത്, ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1956 നവംബർ 1 ന് വിവേകോദയം യു പി സ്കൂൾ കമ്മറ്റി രൂപീകരിച് പ്രവർത്തനം തുടങ്ങി. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ജി വിശ്വംഭരൻ, കാരാംകോണത്തുവീട്,വെള്ളല്ലൂർ ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥി ഗോപിനാഥൻ ജി യും, ആദ്യത്തെ വിദ്യാർത്ഥിനി കെ പുഷ്പാഞ്ജലിയും ആയിരുന്നു.