ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.യു.പി.എസ്. വെള്ളറ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 6 -ാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ. ഇല്ലിക്കല്ല് മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ് തദേശവാസിയായ ശ്രീ. ടി. ജെ. ജോഷ്വ, തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന് ഒരു ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് 1962 ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു എൽ പി സ്കൂൾ ആരംഭിച്ചു.