ജി.എച്ച്.എസ്.നാഗലശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തൊഴ‍ുക്കാട്ട് കളത്തിലും കോങ്ങലത്തും ഉണ്ടായിരുന്ന കുടിപ്പള്ളിക്കൂടങ്ങളായിരുന്നു വാവന്നൂർ പ്രദേശത്തെ ഒൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ. തൊഴുക്കാട്ട് നടന്നിരുന്ന കുടിപ്പള്ളിക്കൂടമാണ് നാഗലശ്ശേരി സ്കൂളിന്റെ പൂർവ്വരൂപം. 1925 സർക്കാർ അനുമതിയോടെ ഇതിനെ ഹിന്ദുബോർഡ് എലിമെന്ററി സ്‍കൂളാക്കി പ്രവർത്തനം ആരംഭിച്ചു. അന്ന് ഒന്ന് മുതൽ ‍അഞ്ചു വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1957 ൽ ആറാം ക്ലാസ്സും 1958 ൽ ഏഴാം ക്ലാസ്സും 1959 ൽ എട്ടാം ക്ലാസ്സും ആരംഭിച്ചു. പിന്നീട് നടന്ന വിദ്യാഭ്യാസ ഏകീകരണത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ നിലനിർത്തി നാഗലശ്ശേരി ഗവൺമെന്റ് യു പി സ്‍കൂൾ രൂപപ്പെട്ടു.

2010 ൽ ഈ സ്‍കൂൾ ഹൈസ്‍ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു