ജി.എച്ച്.എസ്.എസ് പാളയംകുന്ന്/വിദ്യാരംഗം
ദൃശ്യരൂപം
മലയാളം ക്ലബ്ബ്
വിദ്യാരംഗം കലാസാഹിത്യ വേദി 2016-17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2016 ജൂൺ 20-ന് നടത്തി. തനിമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്.ആർ.ജി കൺവീനർ അജയകുമാർ സാർ, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയൻ, പ്രതിഭ, ഇന്ദു എന്നിവർ സംസാരിക്കുകയും ചെയ്തു.തുടർന്ന് ക്ലാസ് തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും തുടർന്ന് അതിൽ നിന്ന് രണ്ട് സ്കൂൾതല കൺവീനർമാരെ നിർദ്ദേശിക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു.എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചർച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടൻപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ സബ്ജില്ലയിലും, തുടർന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.