ഹാജി പി.കെ മെമ്മോറിയൽ എൽ.പി.സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മൂടാടി യിലെ കുറുങ്ങോട്ട് മിത്തൽ പാറപ്പുറത്ത് 1924 സ്ഥാപിതമായ വിദ്യാലയമാണ് മൂടാടി മാപ്പിള എൽ പി സ്കൂൾ. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഓല ഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ചു. കുഞ്ഞിരാമൻ നായരായിരുന്നു ആദ്യ കാല മാനേജർ 1936-ൽ പൗരപ്രമുഖനും കോഴിക്കോട്ടെ വ്യാപാരിയും ആയിരുന്നു ഹാജി പി .കെ മൊയ്തു സാഹിബ് മൂടാടി ടൗണിലേക്ക് മാറ്റിസ്ഥാപിച്ചു സ്കൂളിനോട് അനുബന്ധിച്ച് മദ്രസയും പ്രവർത്തനമാരംഭിച്ചു . ഹാജി പി .കെ മൊയ്തു സാഹിബ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ച ഭക്ഷണവും വസ്ത്രവും സൗജന്യമായി നൽകി. നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക ഉയർച്ചക്ക് ഇത്തരം പുരോഗമനപരമായ ആശയങ്ങൾ കാരണമായി.

അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആയി ചുരുങ്ങി. മൊയ്തു സാഹിബിൻ്റെ കാലശേഷം മകൻ പി .കെ അഹമ്മദ് സ്കൂൾ മാനേജരായി. ഹാജി. പി. കെ. മൊയ്തു മെമ്മോറിയൽ എൽപി സ്കൂൾ എന്ന നാമധേയത്തിൽ സ്കൂൾ മാറി 1943 മുതൽ 1975 വരെ ഈ വിദ്യാലയത്തിൽ ജോലി ചെയ്ത ഏക അധ്യാപിക എം ചിരുതക്കുട്ടി ആയിരുന്നു ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു തുടർന്ന് കുഞ്ഞികൃഷ്ണൻമാസ്റ്റർ, പി അപ്പുണ്ണി നായർ, കുട്ടി മമ്മി മാസ്റ്റർ, ഇന്ദിരഭായി ടീച്ചർ, എൻ. ഹംസ മാസ്റ്റർ, സി. ഗിരിജ ടീച്ചർ എന്നിവർ ഹെഡ്മാസ്റ്റർമാരായി.

1999 സ്കൂളിൻറെ പുതിയ കെട്ടിടം മാനേജർ പി. കെ അഹമ്മദ് പണികഴിപ്പിച്ചു. 22.04.2000 ൽ കെട്ടിടോദ്ഘാടനവും സ്കൂളിൻറെ വജ്രജൂബിലി ആഘോഷവും ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ് കുട്ടി നിർവഹിച്ചു കൊയിലാണ്ടി എം. എൽ. എ ശ്രീ. വിശ്വൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.2003 ഒക്ടോബർ 22ന് സ്കൂൾ മുസ്ലിം കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് മാറി 1994 മുതൽ ഓരോ ക്ലാസിലെയും മിടുക്കരായ വിദ്യാർഥികൾക്ക് ഹാജി. പി. കെ മൊയ്തു എൻഡോവ്മെൻ്റ് നൽകിവരുന്നു 2002-03 മുതൽ വിദ്യാർഥികൾക്ക് LSS ലഭിച്ചുതുടങ്ങി പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും കലാ-കായിക മത്സരങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ' സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം