ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവൺമെന്റ‍‍് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957-നു മുൻപ് പുല്ലയിൽ ശ്രീ മാ‌ധവൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ പിന്നീട് ഒരു മിഡിൽ സ്കൂളായി പ്രവർത്തനം തുടർന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരിഹൈസ്കൂൾ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ അനുവദിച്ചപ്പോൾ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയർത്തി.2001-ൽ ഈ സ്കുൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2004-05 അധ്യായന വർഷത്തിൽ അഞ്ചാം ക്ളാസിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവിൽ ഈ സ്കൂളിൽ യു.പി, എച്ച്.എസ്, എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി 1807 കുട്ടികൾ പഠിക്കുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബലും പ്രഥമാധ്യാപകൻ ശ്രീ മധ‌ുസ‌ൂദനൻ നായര‌ും ഉൾപ്പെടെ 67അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക

  ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ചരിത്രം/അധ്യാപകർ

സ‌ൂര്യകാന്തി - പ്രതിഭകൾക്ക് സ്‌നേഹാദരവ്

പാറശ്ശാല നിയോജക മണ്ഡലത്തിലെ പ്രതിഭകൾക്ക് ( ഇക്കഴിഞ്ഞ