എ.എം.യു.പി.എസ്. ചേലക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18745 (സംവാദം | സംഭാവനകൾ) ('1938-ൽ ജനാബ് കുഞ്ഞാലൻമൊല്ലയിൽ നിന്നും ചിറക്കൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1938-ൽ ജനാബ് കുഞ്ഞാലൻമൊല്ലയിൽ നിന്നും ചിറക്കൽ കുഞ്ചു എഴുത്തച്ഛൻ മാനേജ്മെൻറ് ഏറ്റടുത്തു.അദ്ദേഹത്തിൻറെ കീഴിൽ ഇത് ഒരു അഞ്ചാംതരം വരെയുള്ള എൽ.പി സ്കൂളായി തുടർന്ന് പോന്നു. അദ്ദേഹത്തിന്ൻ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ൻ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിൻറെ തൊട്ടടുത്ത സ്ഥലത്തിൻറെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂൾ കൈമാറുന്ന പക്ഷം യു.പി സ്കൂൾ ആക്കി മാറ്റാൻ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടൽ നിമിത്തവും 1963-ൽ ശ്രീ . കുഞ്ചു എഴുത്തച്ഛൻ സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുകായും കളിസ്ഥലം വർദ്ധിപ്പിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 1964-ൽ ഇതിന്ൻ യു.പി സ്കൂളിൻറെ അംഗീകാരം കിട്ടി.