ഗവ. എച്ച് എസ് എസ് പുലിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർ‍ഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വി‍ഷയത്തിനും എപ്ളസ് നേടി.2017,2018വർഷങ്ങളിലും 100%വിജയം നിലനിർത്താൻ കഴിഞ്ഞു.2015ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു. 2017നവംബർ21ന്സ്ക്കൂൾ ശതാബ്ദി ആഘോഷങ്ങൾ ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

1917 ൽ സ്കൂൾ പ്രവർത്തനം തുടങ്ങിയപ്പോൾ പുലിയൂർ വാത്തിലേത്ത്, ആറ്റാശ്ശേരിൽ, നമ്പ്യാമല കുടുംബങ്ങൾ നൽകിയ 3 ഏക്കർ സ്ഥലമാണ് സ്കൂളിനുള്ളത്.1980 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ സമീപത്തുള്ള താമരച്ചാൽ എന്ന ജലാശയത്തിന്റെ കരപ്രദേശമാണ് സ്കൂളിന്റെ കളിസ്ഥലമായി കാണിച്ചിരിക്കുന്നത്.

സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയ ധാരാളം പൂർവ്വവിദ്യാർഥികൾ ഈ വിദ്യാലയത്തിനുണ്ട്.