എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മലബാർ കലാപമെന്ന സ്വാതന്ത്ര്യസ‌മരത്തിന് ചൂടും ചൂരും നൽകിയത് മേൽമുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാർ സ്പെഷ്യൽ പോലീസിന്റെ ക്യാംബുകൾ വിളിപ്പാടകലത്തിൽ മലപ്പുറത്തും പിന്നെ മേൽമുറിയിലും അന്ന് ബ്രിട്ടീഷുകാ ർ സ്ഥാപിച്ചത്. അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കൾ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കൾ വളർന്നപ്പോഴാകട്ടെ പഠിക്കാൻ സൗകര്യങ്ങ ളുണ്ടായി രുന്നില്ല. ഏറെ ദൂരം താണ്ടിയാണെങ്കിലും അവരിൽ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. ചിലരൊക്കെ മെട്രിക്കുലേറ്റുകളായി. അപൂർവ്വം ചിലർ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരിൽ ചിലർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. 2004 ലെ ജൂൺ മാസത്തിൽ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എൻ.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേൽമുറിയിലേക്കൊരു ഹൈസ്കൂൾ അനുവദിച്ചു.മേൽമുറി മുസ്ലിം എഡുക്കേഷണൽ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുൾ. മേൽമുറിക്കാരുടെ ഹൈസ്കൂൾ. ശൈശ വാവസ്തയിൽ ഉള്ള ഈ വിദ്യാലയം ഒരുകൂട്ടം ഊർജ്ജസ്വലരയ അദ്ധ്യാപകരുടെയും മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് വിദ്യാലയങ്ങൾ ക്കൊപ്പം എത്താൻ സാധിക്കുന്നു എന്നതിൽസന്തൊഷം ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

* ലൈബ്രറിയും റീഡിംങ്ങ്റൂമും  -  പതിനായിരത്തൊളം  പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.

*  സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.

*  സ്‍മാർട്ട് റൂം.-  പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.

* ഓഡിറ്റോറിയം.

* ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.

* വർക്ക് എക്സ്പീരിയൻസ് ഹാൾ.

* വിശാലമായ ഐ.ടി ലാബ്.

* സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.

* സ്കൂൾ ബസ് സൗകര്യം.വഴികാട്ടി