ജി.യു.പി.സ്കൂൾ. പുല്ലൂർ.
ജി.യു.പി.സ്കൂൾ. പുല്ലൂർ. | |||
സ്ഥാപിതം | 01-06-1946 | ||
സ്കൂള്‍ കോഡ് | 185... | ||
സ്ഥലം | പുല്ലൂര്‍ | ||
സ്കൂള്‍ വിലാസം | കരുവമ്പ്രം. പി.ഒ, മഞ്ചേരി | ||
പിന്‍ കോഡ് | 673641 | ||
സ്കൂള്‍ ഫോണ്‍ | 0483 2763641 | ||
സ്കൂള്‍ ഇമെയില്‍ | gupspulloor@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | http://am.org.in | ||
ഉപ ജില്ല | മഞ്ചേരി | ||
വിദ്യാഭ്യാസ ജില്ല | മലപ്പുറം | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 545 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 425 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 970 | ||
അദ്ധ്യാപകരുടെ എണ്ണം | 32 | ||
പ്രധാന അദ്ധ്യാപകന്‍ | പത്മനാഭന്‍.കെ.വി | ||
പി.ടി.ഏ. പ്രസിഡണ്ട് | എ.എം.മൂസ്സ. | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
30/ 01/ 2012 ന് BasheerAMB ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ആമുഖം
മഞ്ചേരി- അരീക്കോട് റോഡില്‍ മഞ്ചേരിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കരുവമ്പ്രം ക്ളസ്റ്റര്‍ ഹെഡ് സ്കൂള്‍ ആണ്‍. മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. സ്കൂള്‍ ആയ ഇവിടെ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. മികച്ച ഭൗതിക സൗകര്യങ്ങള്‍ ഉള്ള ഈ സ്ഥാപനം ജല്ലയിലെ മികച്ച സയന്‍സ് ലാബ് ഉളള സ്കൂളുകളിലൊന്നാണ്. പ്രീ പ്രൈമറിയും 1 മുതല്‍ 7 വരെ ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. 1946 ല്‍ എല്‍ പി സ്കൂളായി സ്ഥാപിതമായ ഈ വിദ്യാലയം 1976 ല്‍ യു പി സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയതു. 2010 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ
ചരിത്രം
പുല്ലൂര്‍ ബസ് സ്റ്റോപ്പിനോട് ചാരിയുള്ള റോഡിലൂടെ നൂറ്റമ്പത് മീറ്റര്‍ നടന്നാല്‍ കുട്ടികളുടെ ആരവം. മതില്‍ കെട്ടിയ കാമ്പസില്‍ വിശാലമായ ഗ്രൗണ്ടിന് ചുറ്റിലുമായി തലയുയര്‍ത്തി നില്‍ക്കുന്ന ബഹു നില ബില്‍ഡിംഗുകള്‍. ആയിരത്തോളം വിദ്യാര്‍ത്ഥികളും ആവശ്യത്തിന് അധ്യാപകരും. പ്രാഥമിക സൗകര്യത്തിനുള്ള, നവീന രീതിയില്‍ നിര്‍മിച്ച ടൊയിലറ്റുകള്‍ കുട്ടികള്ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനുമുള്ള ഭക്ഷണ ഹാള്‍. മികച്ച സയന്‍സ് ലാബ്, ഐ.ടി ലാബ്, എജുസാറ്റ് ഹാള്‍..............
ഭൗതിക സൗകര്യങ്ങള് കൊണ്ടും വിദ്യാഭ്യാസ നിലവാരം കൊണ്ടും മഞ്ചേരി ഉപ ജില്ലയില്‍ മുന്‍പില്‍ നില്‍ക്കുന്നു ഇന്ന് പുല്ലൂര്‍ ജി യു പി സ്കൂള്‍ .എന്നാല്‍ ഇന്ന് കാണുന്ന പ്രതാപത്തിന് പിന്നില്‍ മുന്‍ തലമുറയുടെ വലിയ പരിശ്രമത്തിന്റെ വിയര്‍പ്പു ഗന്ധമുണ്ടെന്നത് ചരിത്രസത്യം മാത്രം.
ആധുനിക വിദ്യാഭ്യാസത്തിന് മുസ്ലിം സമുദായം മുന്തിയ പരിഗണന നല്‍കാന്‍ തുടങ്ങിയിട്ടില്ലാത്ത അക്കാലത്ത് സ്ത്രീ വിദ്യാഭ്യാസം എന്നൊന്ന് ഇല്ല തന്നെ. ആ സമൂഹത്തില്‍ എണ്ണപ്പെട്ട ത്യാഗി വര്യരുടെ ഉള്‍വിളിയെന്നോണമാവണം പുല്ലൂരില്‍ ഒരു പള്ളിക്കൂടം ആരംഭിക്കുന്നത്. 1920 ല്‍ അത്തിമണ്ണില്‍ കൂര്‍ക്കന്‍ മമ്മുണ്ണിയുടെ കുടിലിനോട് ചേര്‍ന്ന് ചായ്പ്പ് കെട്ടി രാമഷാരോടിയും ,കുഞ്ഞുണ്ണി ഷാരോടിയും ചേര്‍ന്ന് ആരംഭിച്ച പള്ളിക്കൂടത്തില്‍ അന്ന് 11 കിട്ടികളാണുണ്ടായിരുന്ന്ത്.
ഭൗതിക സൗകര്യങ്ങള്‍
4 മികച്ച കെട്ടിടങ്ങളീലായി 37 ക്ളാസ് മുറികളും ഓഫീസ് മുറിയും സൊസൈറ്റി മുറിയും സയന്‍സ് ലാബ്, ലൈബ്രറി, ഐ.ടി ലാബ്, എജുസാറ്റ്, കാര്‍ഷിക ക്ളബ് സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം മുറികള്‍ ഉച്ച ഭക്ഷണ വിതരണത്തിന് വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും സെവന്‍സ് ടൂര്‍ണ്ണന്റ് നടത്തുന്ന വിശാലമായ ഗ്രൗണ്ട് ഷട്ടില്‍ കോര്‍ട്ടും കളിയുപകോണങ്ങളും പെണ്‍ കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനത്തിന് സൈക്കിള്‍ ക്ലബ് SEN കുട്ടികള്‍ക്ക് adapted toilet അടക്കം മികച്ച പരിഗണന ബ്രോഡ്ബാന്റ് ഇന്‍റ്റര്‍നെററ് സൗകര്യം
പഠന നിലവാരം
ജി.യു.പി.സ്കൂൾ. പുല്ലൂർ./പഠന സഹായികള്‍[gupspulloor.wordpress.com]]
പാഠ്യേതര രംഗം
ക്ലബ് പ്രവറ്ത്തനങ്ങള്‍
സ്പോര്‍ട്സ്സ് & ഗെയിംസ്
ഐ.ടി രംഗം
വിദ്യാരംഗം കലാസാഹിത്യവേദി
പഠന യാത്ര
കൊ- ഓപ്പറേറിവ് സൊസൈറ്റി
പ്രി പ്രൈമറി സ്കൂള്‍
നേട്ടങ്ങള്‍
സമസ്ഥാന ഗണിത മേളയില്‍ രണ്ടാം സ്ഥാനം മഞ്ചേരി ഉപജില്ല യു പി വിഭാഗം ഗണിത മേളയില്‍ തുടര്‍ച്ചയായി ജേതാക്കള്‍ ജില്ലാതല പ്രവൃത്തി പരിചയ മേളയില്‍ജേതാക്കള്‍