ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ് കൊടലിക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 19 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodalikundu (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തില്‍ അഞ്ചാം …' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്‌ കൊടലിക്കുണ്ട് ഗവ. എല്‍.പി.സ്കൂള്‍ . 1973 നവംബര്‍ 3 ന് മര്‍ഹൂം ഓ.കെ അബ്ദുറഹിമാന്‍ ഹസ്രത്ത് അവര്‍കളുടെ വീടിന്‍റെ തിണ്ണയില്‍ വെച്ചാണ് ഈ സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചത് . തുടര്‍ന്ന് കൊടലിക്കുണ്ട് 'മണ്ണാന്‍റെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജനാബ് പൂക്കോയ തങ്ങള്‍ സ്കൂള്‍ സ്ഥാപിക്കാനായി ഒരു ഏക്കര്‍ സ്ഥലം സൌജന്യമായി സര്‍ക്കാരിലേക്ക് രാജിസ്ടെര്‍ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂള്‍ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.ഈ വിദ്യാലയത്തില്‍ ഇന്ന് 250 കുട്ടികള്‍ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും.