എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 17 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ) (''''എസ്.എന്‍.ഡി.പി.എച്ച്.എസ്.നീലീശ്വരം വിദ്യാരംഗം…' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ്.എന്‍.ഡി.പി.എച്ച്.എസ്.നീലീശ്വരം വിദ്യാരംഗം‌കലാസാഹിത്യവേദി കുട്ടികളുടെ സൃഷ്ടികള്‍

കവിത

മധുരമാം സ്നേഹം

ഒരു കൊച്ചു പൂവ്വിന്റെ മധുരമാംസ്നേഹത്തില്‍

വഴിയറിയാതെ നീ പോകയാണൊ?

ഏഴു നിറങ്ങളാല്‍ ശോഭ വിടര്‍ത്തുമീ

മഴവില്ലിന്‍ ചാരുത നീ അറിയുകില്ലേ?

കളകളം ഒഴുകുന്ന അരുവിയെപ്പോലെ

കാറ്റിന്റെ പാട്ടു നീ മൂളുകില്ലേ?

കുയിലിന്റെ രാഗത്തില്‍ നൃത്തമാടുന്നൊരു

സൂര്യന്റെ പുലരിയെ നീ അറിയുകില്ലേ?

പൂക്കള്‍തന്‍ പൂമൊട്ടില്‍ ഇറ്റിറ്റ് വീഴുന്ന

മഴയുടെ തുള്ളിയെ നീ അറിയുകില്ലേ?

പൂന്തൊടിയില്‍ നിന്നു പൂന്തേന്‍ നുകരുന്ന

വണ്ടിന്റെ വേദന നീ അറിയുകില്ലേ?

ആകാശ വര്‍ണ്ണത്താല്‍ പാറിപ്പറക്കുമീ

മിന്നാമിനുങ്ങിനെ നീ അറിയുകില്ലേ?