കവിത-അമല
ദൃശ്യരൂപം
എരിയുന്ന മനസ്സ്
ജീവിതം ഒരു കണ്ണീര് താഴ്വരയായി
ഇന്നും എന്‍ ഹൃദയകോവിലില്‍
അലതല്ലി നില്ക്കുന്നു.
ജീവിതത്തില്‍ കോണിപ്പടികള്‍
കേറുവാന്‍ ആവതില്ല
എന്‍ കാലുകള്‍ക്ക്
ജീവിതംഎന്ന കണ്ണീര്‍ക്കിനാവ്
ആഴ്ത്തുന്നു എന്നെ ആ
എരിയുന്ന അഗ്നി ജ്വാലയില്‍
സ്വയം എരിയുന്ന എന്‍
നയനങ്ങളില്‍ അലതല്ലി
ഒഴുകുന്ന സമുദ്രത്തില്‍
തേങ്ങല്‍ കേട്ടു ഞാന്‍
അഗ്നിജ്വാലയില്‍ എരിയുന്ന
എന്‍ അര്‍ത്ഥശൂന്യമാം
ഈ ജീവിതത്തെ
തന് മടിത്തട്ടിലിട്ടമ്മാനമാടി
അന്തകാരത്തിന് ലോകത്തായ്
കൂട്ടിക്കൊണ്ടുപോകവെ
അവ എന്‍ കാതുകളില്‍ മൂളി
നീ ആര്‍ക്കു വേണ്ടി..........
ഹോമിച്ചു നിന് ജീവിത്തെ?