സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം
എറണാകുളം -അങ്കമാലി അതിരൂപതയിലെ കാരണക്കോടം ഇടവകയുടെ കീഴിലള്ളസ്ഥാപനമാണ് സെന്റ് ജ്യൂഡ് സ്ക്കൂള്.1982-ല്‍ റവ.ഫാ.ഡോ.ജോസ് തച്ചില്‍ പള്ളി വികാരി ആയിരിക്കുമ്പോഴാണ് സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചത്. എറണാകുളം അതിരൂപത മോണ്‍ ഫാ.ജോര്‍ജ്ജ് മാണിക്കനാം പറമ്പില്‍ ആണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ഇംഗ്ലീഷ് മീഡിയത്തില്‍ എല്‍,കെ,ജി,യു.കെ.ജി വിഭാഗങ്ങളിലായി തുടങ്ങിയ സ്ക്കൂളിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ 1983 -ല്‍ പ്രൈമറി വിഭാഗവും 1995-ല്‍ യു.പി ,ഹൈസ്ക്കൂള് വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. 1995-ല്‍ ഫാ.സെബാസ്റ്റ്യന്‍ മാണിക്കത്താല്‍ പള്ളി വികാരിയും മാനേജരും ആയിരിക്കുമ്പോള്‍ ആണ് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ശ്രീ.കെ കുട്ടപ്പന് ആണ് ഹൈസ്ക്കൂളിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വഹിച്ചത് . 2002-ല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പിനും അംഗീകാരം ലഭിച്ചു. പള്ളി വികാരിയും മാനേജരും ആയി സേവനം അനുഷ്ഠിക്കുന്ന ഫാ.ഐസക്ക് ഡാമിയന്റെ പരിശ്രമഫലമായി ഇപ്പോള്‍ പുതിയ മന്ദിരത്തിലാണ് സ്ക്കൂള് പ്രവര്‍ത്തിക്കുന്നത്.
സില്‍വര്‍ ജൂബിലി പിന്നിട്ട ഈ വിദ്യാലയത്തിന്റെ മികവിന്റെ പടവുകള്‍ അനുസ്മരിക്കാതെ കടന്നു പോകാനാവില്ല. റവ.ഫാ.പോള്‍ കാവലക്കാട്ട് വികാരിയും മാനേജരും ആയിരിക്കുമ്പോള്‍ 1998-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ചില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 13ാം റാങ്ക് നേടുകയും ചെയ്തു. അന്നു മുതല്‍ ഇന്നു വരെ ആ നിലവാരം പുലര്‍ത്തി നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. പൊതുവിദ്യാഭ്യാസമേഖലയില്‍ റാങ്കിന്റെ കാലഘട്ടം അവസാനിക്കുന്ന വേളയിലും യഥാക്രമം 8ഉം 12ഉം റാങ്ക് ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗ്രേഡിങ്ങ് സമ്പ്രദായയം നിലവില്‍ വന്നപ്പോഴും ഉന്നത നിലവാരം പുലര്‍ത്തിയ ഈ സ്ഥാപനത്തില്‍ 2009 മാര്‍ച്ചിലെ പരീക്ഷയില്‍ എല്ലാവിഷയത്തിനും A+ കിട്ടിയവരുടെ പട്ടികയില്‍ 13 പേര് ഉണ്ടായിരുന്നു.
സ്ക്കൂള് കലാ-കായിക -ശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയമാണ്.ഇത് കഴിഞ്ഞ വിദ്യാലയവര്‍ഷത്തില്‍ ശാസ്ത്രമേളയില്‍ ഗണിതശാസ്ത്ര വിഭാഗത്തിലും പ്രവര്‍ത്തിപരിചയമേളയിലും ഇവിടുത്തെ കുട്ടികള്‍ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.കായികരംഗത്തുള്ള പ്രവര്‍ത്തനവും പ്രശംസനീയമായിരുന്നു.സ്ക്കൂള് ദേശീയ ഗയിംസില് ഷട്ടില്‍ ബാറ്റ്മിന്റണില്‍ കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ ശ്യാം പ്രസാദ് ,മാസ്റ്റര്‍ അശ്വിന് പോള്‍ എന്നിവര്‍ പങ്കെടുത്തിട്ടുണ്ട് ഈ വിദ്യാലയവര്‍ഷത്തിലും പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയഗയിംസിലേക്ക് സെലക്ഷന് ലഭിച്ചിട്ടുണ്ട്.2009-10 വിദ്യാലയവര്‍ഷത്തില്‍ തുടക്കം കുറിച്ച ദേശീയസ്ക്കൂള് ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനുവേണ്ടി ഈ സ്ക്കൂളിലെ മാസ്റ്റര്‍ കരുണ്‍ മധു പങ്കെടുത്തിട്ടുണ്ട്.
സ്ക്കൂളിന്റെ ആരംഭകാലഘട്ടത്തില്‍ പ്രധാനാധ്യാപികയായിരുന്നത് റവ.സിസ്റ്റര്‍ ജീസ് തോമസ് ആണ്.തുടര്‍ന്ന് സിസ്റ്റര്‍ ജീസ് മരിയ ,സിസ്റ്റര്‍ ദീപ്തി എന്നിവരും പ്രധാനാധ്യാപികമാരായി സേവനം ചെയ്തിട്ടുണ്ട്. എല്‍ കെ ജി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസ്സുകളലായി ഇപ്പോള്‍ 1150 വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ട്. അധ്യാപകരും അനധ്യാപകരുമായി 55 ജീവനക്കാരുള്ള ഈ സ്ക്കൂളിലെ പ്രിന്‍സിപ്പാള്‍ ആയി ഇപ്പോള്‍ സേവനംഅനുഷ്ഠിക്കിന്നത് സിസ്റ്റര്‍ ക്ലീറ്റസ് ആണ്.