47343 ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
18:55, 8 ജൂലൈ 2024 47343 ബഷീർ ദിനാചരണം.jpeg (പ്രമാണം) 751 കെ.ബി. വൈവിധ്യമാർന്ന പരിപാടികളോടെ ബഷീർ ദിനം ആചരിച്ചു ബഷീർ ദിന സ്പെഷ്യൽ അസംബ്ലി പ്രധാന അധ്യാപകൻ ശ്രീ റോയ് ജോസ് ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ശ്രീ അരുൺ ബെന്നി ബഷീർ ദിന സന്ദേശം നൽകി. അധ്യാപിക ശ്രീമതി കൃഷ്ണപ്രിയ വിദ്യാർത്ഥികളായ ആയില്യ സനീഷ് ,ശ്രീഹരി എന്നിവർ പ്രസംഗിച്ചു ബഷീർ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്വിസ് മത്സരം കഥാപാത്ര ആവിഷ്കാരം പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
18:53, 8 ജൂലൈ 2024 47343 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.jpeg (പ്രമാണം) 907 കെ.ബി. ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സുജിത്ത് ഡി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാറ്റാനി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ. ഹാഷിദ് കെ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ മഞ്ജു ഷിബിൻ, എം പി ടി എ പ്രസിഡന്റ് ജോസ്ന, ഹെഡ്മാസ്റ്റർ റോയി ജോസ്, അധ്യാപകരായ ആലീസ് വി. തോമസ്, ദീപ എൻ.ജെ, അരുൺ ബെന്നി, ജുമാന ഹസീൻ, കൃഷ്ണപ്രിയ, വിദ്യാർത്ഥി പ്രതിനിധി ഹവ്വ സൈനബ് എന്നിവർ പ്രസംഗി... അതെ
18:52, 8 ജൂലൈ 2024 47343 വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം.jpeg (പ്രമാണം) 203 കെ.ബി. 2024 -25 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ ഹാഷിദ് കെ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ, പിടിഎ പ്രസിഡന്റ് സുജിത്ത്, എം പി ടി എ പ്രസിഡന്റ് ജോസ്ന, വാർഡ് മെമ്പർ മഞ്ജു ഷിബിൻ എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഓരോ ക്ലബ്ബിനെയും പരിചയപ്പെടുത്തി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
18:51, 8 ജൂലൈ 2024 47343 പബ്ലിക് ലൈബ്രറി സന്ദർശനം.jpeg (പ്രമാണം) 1.11 എം.ബി. നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആനക്കാംപൊയിൽ പ്രവർത്തിക്കുന്ന വികെ കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ച് അംഗത്വം സ്വീകരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സന്ദർശനത്തിൽ ലൈബ്രറി ഭാരവാഹി ശ്രീ ബെന്നി കുട്ടികളോട് ലൈബ്രറിയെ പറ്റിയും വായനയെ പറ്റിയും സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ അരുൺ ബെന്നി, ദീപ എൻ ജെ, സനില സാമുവൽ എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
18:49, 8 ജൂലൈ 2024 47343 അന്താരാഷ്ട്ര യോഗാ ദിനം.jpeg (പ്രമാണം) 929 കെ.ബി. സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു. യോഗ പരിശീലകയായ ശ്രീമതി ശ്രുതി സുരേന്ദ്രൻ കുട്ടികൾക്ക് യോഗ പരിശീലനം നൽകി, യോഗയുടെ പ്രാധാന്യത്തെ പറ്റി വ്യക്തമാക്കി കൊടുത്തു. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസഫ് സ്വാഗതവും ശ്രീമതി ദീപ എൻ ജെ നന്ദിയും രേഖപ്പെടുത്തി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
18:46, 8 ജൂലൈ 2024 47343 പ്രതിഭകളെ ആദരിക്കൽ.jpeg (പ്രമാണം) 882 കെ.ബി. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. വർഗ്ഗം:47343, എന്റെ വിദ്യാലയം അതെ
18:44, 8 ജൂലൈ 2024 47343 ആനുവൽ ജനറൽ ബോഡി.jpeg (പ്രമാണം) 1.12 എം.ബി. സ്കൂൾ ആനുവൽ ജനറൽബോഡി മീറ്റിംഗ് മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ ഉദ്ഘാടനം ചെയ്തു.റിട്ട പ്രിൻസിപ്പാൾ ശ്രീ പ്രസാദ് മാതാപിതാക്കൾക്കായുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ എ പി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ എന്നിവർ പ്രസംഗിച്ചു. 2024-25 അധ്യയന വർഷത്തെ പിടിഎ ഭാരവാഹികളായി ശ്രീ സുജിത്ത്, പ്രമോദ്, ജോസ്ന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
18:18, 8 ജൂലൈ 2024 47343 വായന വാരാചരണം.jpeg (പ്രമാണം) 1.04 എം.ബി. ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രാജു അമ്പലത്തിങ്കൽ നിർവഹിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവിയത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കുമാരി ആഗ്ന യാമി മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രധാന അധ്യാപകൻ റോയി ജോസ്, സി. ഷൈനി മാത്യു, കൃഷ്ണപ്രിയ എൻ, ദീപാ എൻ. ജെ വിദ്യാർത്ഥി പ്രതിനിധികളായ ഡെറിക് ടോം ജെസ്‌വിൻ, ആദി കൃഷ്ണ, ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി ക്വ... അതെ
18:13, 8 ജൂലൈ 2024 47343 അനുസ്മരണം.jpeg (പ്രമാണം) 1.46 എം.ബി. കുവൈറ്റിൽ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അർപ്പിച്ചു കൊണ്ട് സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മരണമടഞ്ഞവർക്കുള്ള ആദരസൂചകമായി കുട്ടികൾ മൗന ആചരണം നടത്തി. അധ്യാപക പ്രതിനിധി ശ്രീമതി കൃഷ്ണപ്രിയ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
18:04, 8 ജൂലൈ 2024 47343 പേവിഷബാധ ബോധവൽക്കരണ ക്ലാസ്.jpeg (പ്രമാണം) 1.05 എം.ബി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേവിഷബാധയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവാമ്പാടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി മനീഷ ക്ലാസിന് നേതൃത്വം നൽകി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
18:00, 8 ജൂലൈ 2024 47343 പെൻ ബോക്സ് ചാലഞ്ച്.jpeg (പ്രമാണം) 469 കെ.ബി. സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപയോഗശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനു വേണ്ടി പെൺബോക്സ് ചലഞ്ച് ആരംഭിച്ചു. വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രധാനാദ്ധ്യാപകൻ ശ്രീ. റോയ് ജോസ് , നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ദീപ എൻ ജെ, അരുൺ ബെന്നി, വിദ്യാർത്ഥി പ്രതിനിധികളായ ആശിഷ് ഫ്രാൻസിസ്, ദിയ ജോബി എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
17:53, 8 ജൂലൈ 2024 47343 പഠനോപകരണ വിതരണം.jpeg (പ്രമാണം) 216 കെ.ബി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റിന്റെ ഭാഗമായി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സി ജോസഫ് അധ്യാപക പ്രതിനിധി ആലീസ് വി തോമസ് എന്നിവർ പ്രസംഗിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
17:47, 8 ജൂലൈ 2024 47343 പരിസ്ഥിതി ദിനം.jpeg (പ്രമാണം) 1.2 എം.ബി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ അഞ്ചിന് സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപകൻ റോയി ജോസ് വൃക്ഷത്തൈ നട്ടു. രാവിലെ നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ഷൈനി മാത്യു പരിസ്ഥിതി ദിന സന്ദേശം പങ്കുവെച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം അതെ
17:38, 8 ജൂലൈ 2024 WhatsApp Image 2024-07-08 at 5.35.18 PM.jpeg (പ്രമാണം) 158 കെ.ബി. അറിവ് ആനന്ദമാക്കാൻ സെന്റ് മേരീസിന്റെ അക്ഷരമുറ്റത്തേക്ക് കടന്നുവന്ന എല്ലാ കുരുന്നുകൾക്കും സ്വാഗതമേകിക്കൊണ്ട് 2024 ജൂൺ മൂന്നാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജോബിൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് സ്വാഗതം ആശംസിക്കുകയും മുൻ പ്രധാന അധ്യാപകൻ ശ്രീ എം ജെ അഗസ്റ്റിൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകൾക്ക് സമ്മാനം നൽകി സ്വീകരിച്ചു.തുടർന്ന് നടന്ന മാതാപിതാക്കൾക്കായുള്ള ബ... അതെ
12:54, 10 ജനുവരി 2022 47343-school photo.jpeg (പ്രമാണം) 296 കെ.ബി.   അതെ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/47343" എന്ന താളിൽനിന്ന് ശേഖരിച്ചത്