വിക്കി

Schoolwiki സംരംഭത്തിൽ നിന്ന്
02:56, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ) (പുതിയ താള്‍: വായനക്കാരനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, നീക്കം ചെയ്യ…)

വായനക്കാരനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, നീക്കം ചെയ്യാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കുന്ന വെ‌ബ്‌സൈ‌റ്റുകളെയാണ് വിക്കി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ ചേര്‍ക്കാം എന്നതിനാല്‍ വിക്കി, കൂട്ടായ്മയിലൂടെ രചനകള്‍നടത്താനുള്ള ഒരു മികച്ച ഉപാധി ആയി മാറിയിട്ടുണ്ട്. വിക്കിപീഡിയ ഇതിനുള്ള മികച്ച ഉദാഹരണമാണ്. ഇത്തരത്തില്‍ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നല്‍കുന്ന സോഫ്ടുവെയറുകളെകുറിക്കാനും വിക്കി എന്ന വാക്കു ഉപയോഗിക്കാറുണ്ട്. സോഫ്ടുവെയര്‍ രംഗത്ത്‌ കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ നല്‍കുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ്‌ ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്‌. വിക്കിപ്പീഡിയയാണ്‌ ഇന്നുള്ള എറ്റവും വലിയ വിക്കി.

ചരിത്രം

വാര്‍ഡ്‌ കനിംഹാം എന്ന പോര്‍ട്ട്‌ലാന്‍ഡുകാരനാണ്‌ വിക്കി എന്ന ആശയത്തിനും, സോഫ്ടുവെയറിനും അടിത്തറയിട്ടത്‌. 1994 ഇല്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാര്‍ച്ച് 25 ന് അദ്ദേഹം ഇത് c2.com എന്ന ഇന്റര്‍നെറ്റ് സൈറ്റില്‍ ഇന്‍സ്റ്റാള്‍ചെയ്തു.

പേരിനു പിന്നില്‍

പ്രമാണം:HNL Wiki Wiki Bus.jpg
വികി വിക്കി ബസ്സ് ഹോണോലുലു വിമാനത്താവളത്തില്‍

കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിര്‍ദ്ദേശിച്ചത്. ഹോണോലുലു വിമാനത്താവളത്തിലെ ടെര്‍മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാന്‍സ് ആര്‍.ടി 52 എന്ന ബസ്സ് സര്‍വ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളിപറഞ്ഞതിനെ ഓര്‍ത്തായിരുന്നു ഈ പേരിടല്‍. ഹവായിയന്‍ ഭാഷയില്‍ വിക്കി എന്നാല്‍ വേഗത്തില്‍ എന്നാണ് അര്‍ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതപ്പെടാറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ പേരിട്ടശേഷം ഇങ്ങനെ ഒരു പൂര്‍ണ്ണരൂപം കണ്ടെത്തുകയായിരുന്നു.

പ്രധാന സ്വഭാവങ്ങള്‍

ലളിതമായ മാര്‍ക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകള്‍ രചിക്കപ്പെടുന്നത് എന്നതിനാല്‍ ഏവര്‍ക്കും ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നു. എച്ച്.ടി.എം.എല്‍ മാര്‍ക്കപ്പിനെ സാധാരണ വിക്കികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാര്‍ക്കപ്പകള്‍ അതിലും ലളിതമാണ്. വിക്കി പേജുകള്‍ രചിക്കാനോ, മാറ്റങ്ങള്‍ വരുത്താനോ, വെബ് ബ്രൌസര്‍ ഒഴികെ മറ്റൊരു സോഫ്റ്റ്വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.വിക്കിപേജുകള്‍ സാധാരണ പരസ്പരം ഹൈപ്പര്‍ലിങ്കുകളിലൂടെ ശക്തമായി ബന്ധിക്കപ്പെട്ടിരിക്കും.

സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി പേജുകള്‍ നല്‍കാറുണ്ട്. എങ്കിലും ചില വിക്കിപേജുകളില്‍ ഇത് റജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്കുമാത്രമായി ചുരുക്കാറുണ്ട്. വിക്കി പേജുകള്‍ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോള്‍ തന്നെ പ്രാബല്യത്തില്‍ വരും.

വര്‍ഗ്ഗം:അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ വര്‍ഗ്ഗം:വെബ് സൈറ്റ്

af:Wiki als:Wiki an:Wiki ar:ويكي arz:ويكى az:Viki bar:Wiki bat-smg:Wiki bg:Уики bm:Wiki bn:উইকি br:Wiki bs:Wiki ca:Wiki ceb:Wiki co:Wiki cs:Wiki cy:Wici da:Wiki de:Wiki el:Wiki en:Wiki eo:Vikio es:Wiki et:Viki eu:Wiki fa:ویکی‌ویکی fi:Wiki fiu-vro:Viki fo:WikiWiki fr:Wiki fur:Wiki ga:Vicí gl:Wiki he:ויקי hr:Wiki hu:Wiki ia:Wiki id:Wiki ig:Wiki it:Wiki iu:ᐅᐃᑭ/uiki ja:ウィキ ka:ვიკი ko:위키 ksh:Wikki la:Vici lb:Wiki li:Wiki lt:Wiki lv:Wiki mg:Wiki mk:Вики mn:Вики ms:Wiki mt:Wiki nah:Wiki nds:Wiki nds-nl:Wiki ne:विकि nl:Wiki nn:Wiki no:Wiki nrm:Ouitchi pl:Wiki pnt:Wiki pt:Wiki qu:Wiki ro:Wiki ru:Вики sc:Wiki scn:Wiki sh:Wiki simple:Wiki sk:Wiki sl:Wiki so:WikiWiki sq:Wiki sr:Вики su:Wiki sv:Wiki ta:விக்கி te:వికీ tg:Вики th:วิกิ tl:Wiki tr:Wiki tt:Wiki uk:Вікі vi:Wiki yi:וויקי yo:Wiki zh:Wiki zh-classical:共筆 zh-min-nan:Wiki zh-yue:Wiki

"https://schoolwiki.in/index.php?title=വിക്കി&oldid=974" എന്ന താളിൽനിന്ന് ശേഖരിച്ചത്