ലിറ്റിൽ കൈറ്റ്സ്/വിദഗ്ധരുടെ ക്ലാസ്
20- 7 -2019
scratch programming class by shobithlal sir
പ്രോഗ്രാമിങ്ങിനെക്കുറിച്ചും സ്‌കരച്ചിന്റെ കോഡിങ്ങിനെക്കുറിചുമുള്ള വളരെ രസകരമായ ക്ലാസ്സായിരുന്നു അത്. സ്‌കരച്ചി എങ്ങനെ തെറ്റുകൂടാതെ ചെയ്യാം എന്ന് ആ ക്ലാസ്സിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. എങ്ങനെ ഒരു പുതിയ സ്പ്രൈറ്റിനെ കൊണ്ടുവരാമെന്നു സർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. പുതിയ പുതിയ ഗെയിമുകൾ സാറിന്റെ സഹായത്താൽ ഞങ്ങൾ നിർമ്മിചു. ധാരാളം സ്‌റ്റോറികളും ഞങ്ങൾ നിർമ്മിചു. തികച്ചും വ്യത്യസ്തമായ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു സാറിന്റേത്.
28-06-2019
Preliminary Camp by Sajith sir (M.T)
ഓർമശക്തിയും ഗെയിമിങ്ങും ഒരുപോലെ മനസ്സിലാക്കി തന്ന ക്ലാസ് ആയിരുന്നു സജിത്‌സാറിന്റേത് .എങ്ങനെ നമ്മുക്ക് ഓർമശക്തി മെച്ചപ്പെടുത്താം എന്നതും
ഈ ക്ലാസ്സിലൂടെ അറിയാൻ സാധിച്ചു .പിന്നീട് ക്ലാസ്സിൽ ഗെയിമിങ്ങിനെ കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞു തന്നു .എങ്ങനെ സ്വന്തമായി ഗെയിം നിർമിക്കാം എന്നും ക്ലാസ്സിലൂടെ മനസ്സിലായി .ബോൾ ഗെയിം കുട്ടികൾ തന്നെ നിർമിച്ചു .തീർത്തും ഉപകാരപ്രദമായിരുന്നു സജിത്ത് സാറിന്റെ ക്ലാസ് .
02-07-2019
LK 2018-19 ബാച്ചിലെ Sreeraj.R ഈ വർഷത്തെ LK കുട്ടികൾക്ക് CAMERA TRAINING നൽകി .
20-07-2019
by S Sobhbitlal sir (scartch)
അപ്പ്ലിക്കേഷനിലെ പ്രോഗ്രാമിലെ scratch തുറന്നു .യുക്തിപൂർവം തയാറാക്കിയ നിർദ്ദേശങ്ങളുടെ കൂട്ടമാണ് പ്രോഗ്രാമ്മുകൾ .പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായകരമായ ഒരു വിഷ്വൽ പ്രോഗ്രാമിങ് ഭാഷയാണ് scratch.scratch 2 ഉപയോഗിച്ചാണ് ഇതില പ്രവർത്തനങ്ങൾ ചെയുന്നത് .കാർ നിശ്ചിത പാതയിലൂടെ ചലിക്കുന്ന പ്രോഗ്രാമാണ് ആദ്യം ചെയ്തത് .പിന്നീട് തേനീച്ച തേൻ ശേഖരിക്കാൻ പൂവിനടുത്തു എത്തുന്നതായിരുന്നു
അടുത്തതായി ചെയ്യിച്ചത്.ഈ ക്ലാസ്സിലൂടെ scratchinte ബാലപാഠങ്ങൾ കുട്ടികൾക്ക് മനസ്സിലായി .
21-9-2019
BY THAHIRA( creating a webpage and html)
എന്താണൊരു വെബ് പേജ് എന്നും , എങ്ങനെ ഒരു വെബ്‌പേജ് നിർമിക്കാമെന്നും വെബ്‌പേജ് ഡിസൈനിംഗിനെ കുറിച്ചും പല കാര്യങ്ങൾ പറഞ്ഞു തന്നു ടീച്ചറുടെ സഹായത്താൽ ഞങ്ങൾ ഒരു സാമ്പിൾ വെബ്‌പേജ് ഉണ്ടാക്കുകയും അത് ഡിസൈൻ ചെയ്‌തു അതോടൊപ്പം ഇന്റർനെറ്റ് സെക്യൂരിറ്റിയെ കുറിച്ചും ഞങ്ങൾക്ക് മനസിലാക്കി തന്നു. ഈയൊരു ക്ലാസ് നമുക്ക് വളരെ പ്രയോജനപ്രദമായിരുന്നു.
23-11-2019
by Prem rathakrishnan oncamera training , basis of screen play writing
പ്രേം രാധാകൃഷ്ണൻ സാറിന്റെ വളരെ ഉപകാരപ്രദമായിരുന്ന ക്ലാസ്സായിരുന്നു .അദ്ദേഹം വളരെ നന്നായി ക്യാമറയുടെ വിവിധ കാര്യങ്ങളെ കുറിച്ചും അതിൽ എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നും, അതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും വളരെ ലളിതമായും എന്നാൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .അദ്ദേഹം ക്യാമറയുടെ ബേസിക് കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്നു . അദ്ദേഹം ഷട്ടർ സ്പീഡ് ഉപയോഗിച്ച് ലൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞു തന്നു
07-12-2020 by Vishnu .G ( Electonics )
ഇലക്ട്രോണിക്സിനെപ്പറ്റി വളരെ ലളിതമായും മനോഹരമായും ഞങ്ങൾക്ക് ക്ലാസ്സെടുത്തുതന്നു.കംപ്യൂട്ടറിന്റെ വളർച്ചയെപ്പറ്റിയും അതിലുണ്ടായ മാറ്റങ്ങളെപ്പറ്റിയും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു .പണ്ടുണ്ടായിരുന്ന കമ്പ്യൂട്ടറിൽ വന്ന വലുപ്പച്ചെറുപ്പങ്ങളെ കുറിചു വളരെ വ്യക്തമായ ബോധം ഞങ്ങളിൽ ഉണ്ടാക്കി.കൂടാതെ ഇലക്ട്രോണിക്സ് കിറ്റ് എന്താണെന്നും അവ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നും ഞങ്ങളെ പഠിപ്പിച്ചുതന്നു.
2-01 2020 by Bindhuja Bose on Artificial Intelligence
ആധുനിക ലോകത്തു മനുഷ്യന് പകരമായി അല്ലങ്കിൽ മനുഷ്യന് തുല്യമായി ഉപയോഗിക്കാവുന്ന റോബോട്ടിനെ കുറിചായിരുന്നു ക്ലാസ് .
15-02-2020 class by Ramakanthan.s (computer science the space application)
ISRO സീനിയർ സെണ്റ്റിസ്റ്റായ രമാകാന്ത് സാറിന്റെ റോക്കറ്റ് പ്രോഗ്രാമിംഗിനെ കുറിച്ചുള്ള വളരെ മനോഹരമായ ഒരു ക്ലാസ് .
25 -02 2020 by vishnusir(electronics)
വിശാലമായ ഐ ടി യുടെ ലളിതമായ രൂപം ക്ലാസ്സിലൂടെ മനസിലായി .പഴയ കംപ്യൂട്ടരു ഇപ്പോഴത്തെ കമ്പ്യൂട്ടറം തമ്മിലുണ്ടായ വ്യതാസം മനസ്സിലായി . ഐ സി ചിപ്പുകളുടേയും ,റെസിസ്റ്ററുകളുടെയും ,ഡയോടുകളുടേയും ഉപയോഗം ഇന്നത്ത കംപ്യൂട്ടറുകളിൽ എത്രമാത്രം സ്വാധിനിച്ചു എന്ന് മനസിലായി .
26-02 2020 by shobithlal sir (hardware)
കമ്പ്യൂട്ടറിൽ വന്ന രൂപമാറ്റം .ഡെസ്ക്‌ടോപ്പിൽ നിന്ന് പാംടോപ് വരെ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയുടെ മികവ് കുട്ടികൾക്കു ഈ ക്ലാസ്സിലൂടെ മനസ്സിലായി .ഒരു സിസ്റ്റം തുറന്നു കാണിച്ചു തന്നു .ഒരു സിപിയുവിന്റെ ഉള്ളിലെ മദർ ബോർഡും ഹാർഡ് ഡിസ്‌ക്കും മറ്റു പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു