ഗവ. എച്ച്. എസ്. തച്ചങ്ങാട്/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-19
സ്പോർട്സ് ക്ലബ് കൺവീനർ രാജൻ സി
ലോകകപ്പിനെ വരവേറ്റ് തച്ചങ്ങാട്ടെ അധ്യാപകരും വിദ്യാർത്ഥികളും(14-06-2018)
തച്ചങ്ങാട്: ലോകകപ്പ് ഫുട്ബോളിനെ ആഘോഷത്തോടെ വരവേറ്റുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർ പി.ടി.എ പ്രസിഡണ്ട് കെ.സുജാത ബാലൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് റെഡ് സ്റ്റാർ മവ്വലിന്റെ വകയായുള്ള ഉപഹാരം നൽകി. ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി കൂട്ടയോട്ടം, പ്രശ്നോത്തരി, പ്രവചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
ലോക കപ്പ്പ്രവചന മത്സരം നടത്തി
ലോകകപ്പ് ക്വിസ് മത്സരം
അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.(21_06_2018)
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ തൈക്കോണ്ടോ പരിശീലകനും യോഗാപരിശീലകനുമായ പ്രകാശൻ മാസ്റ്റരുടെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ഭാരതീ ഷേണായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ,,സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു.
ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു. (25-06-2018)
ബേക്കൽ സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം ആരംഭിച്ചു.പരിശീലനത്തിൽ ജൂനിയർസബിജൂനയർ വിഭാഗങ്ങളിലായി 36 കുട്ടികൾപങ്കെടുത്തു.
ടെന്നിക്കൊയ്റ്റ്, കബഡി പരിശീലനം ആരംഭിച്ചു.(02-07-2018)
ബേക്കൽ സബ്ജില്ലാ മത്സരത്തിനുവേണ്ടി ടെന്നിക്കൊയ്റ്റ്, കബഡി പരിശീലനം ആരംഭിച്ചു.പരിശീലത്തിൽ 45ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം (15-07-2018)
തച്ചങ്ങാട്: കാഞ്ഞങ്ങാട് നെഹ്റുകോളേജിൽ വെച്ചുനടന്ന ജില്ലാ അമേച്വർ തൈക്കോണ്ടോ ചാമ്പ്യൻ ഷിപ്പിൽ 6 മെഡലും 5 പേർക്ക് സെലക്ഷനുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് മികച്ചവിജയം. കാഡറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡലുമായി രഹ്ന പിയും, സിൽവർ മെഡലുമായി അഭിന, ശ്രുതിന,രസ്ന , അനാമിക എന്നിവരും,ജൂനിയർ വിഭാഗത്തിൽ അശ്വിനും വിജയം നേടി. വിജയികൾക്ക് സ്കൂൾ അസംബ്ളിയിൽ വെച്ച് അനുമോദനം നൽകി.