എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പകർച്ചവ്യാധിയും പരിസര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധിയും പരിസര ശുചിത്വവും

രിയ കൂട്ടുകാരെ, നാം ഇപ്പോൾ വല്ലാത്ത ഒരു പ്രതിസന്ധിയിൽ ആണ്. Covid-19 എന്ന മഹാ രോഗം നമ്മെ എല്ലാവരേയും ബുദ്ധിമുട്ടിൽ ആക്കിയിരിക്കുകയാണ്. അതിനാൽ നാം എല്ലാവരും അതീവ ജാഗ്രതയിൽ കഴിയേണ്ടതും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്ഷമയോടെ വീട്ടിൽ തന്നെ ഇരിക്കേണ്ടതുമാണ്.
വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കുക. കൈകൾ കഴുകി നമ്മളും ശുചിയായിരിക്കണം. കണ്ണിലും മൂക്കിലും വായിലും കൈകൾ ഇടരുത്. ഇതെല്ലാം ചെയ്താലും വീട്ടിൽ നിന്ന് പുറത്തിറങാതിരിക്കുകയും വേണം. അഥവാ നമ്മളിൽ ഒരാളെങ്കിലും പുറത്ത് ഇറങ്ങിയാൽ നമ്മൾ വഴി എല്ലാവരിലേക്കും രോഗം പകരാൻ അത് കാരണമാകും. അതിനാൽ എന്റെ പ്രിയ കൂട്ടുകാർ ആരും തന്നെ പുറത്തിറങ്ങാതിരിക്കുക. ആവശ്യങ്ങൾക്ക് പുറത്ത് ഇറങ്ങേണ്ടതായി വരുമ്പോൾ മാസ്ക് ധരിക്കുക. ഇത്തരത്തിൽ നമ്മളെ കൊണ്ട് കഴിയുന്നത് ചെയ്ത് ഈ ലോകത്തെ corona എന്ന ഭീകരനിൽ നിന്നും തിരിച്ചു പിടിക്കാം.
വീട്ടിൽ ഇരുന്ന് നിങ്ങൾ ബോറടിക്കേണ്ട, നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന പല പല കാര്യങ്ങളും നമുക്ക് വീട്ടിൽ ഇരുന്ന് ചെയ്യാം.

അൻശിയാസ്. എം പി
1 A എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം