എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കോവിഡ് അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോ വിഡ് അനുഭവം

ഇത്തവണത്തെ അവധിക്കാലം നമുക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് നൽകിയത്. ഇതുവരെ ഉണ്ടായിരുന്നില്ലാത്ത കുറച്ചു ദിവസങ്ങൾ . കൊറോണ എന്ന വൈറസ് ലോകം മുഴുവൻ ആകെ പടർന്നു പിടിച്ചിരിക്കുകയാണ്. ഈ മഹാമാരി കാരണം ധാരാളം പേർ കഷ്ടപ്പെടുന്നുണ്ട് .നമ്മുടെ രാജ്യം ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് ,പ്രത്യേകിച്ച് കേരളം .കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.നമ്മുടെ ഭരണകൂടവും ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യവകുപ്പും എപ്പോഴും സന്നദ്ധരായി നിൽക്കുന്നു .നമ്മുടെ പോലീസ് സേന മുഴുവൻ സമയവും ലോക്ക് ഡൗൺ വിജയകരമാക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു . ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കുടുംബത്തോട്ഒരുമിച്ചിരുന്നു സമയം ചെലവഴിക്കാൻ കഴിഞ്ഞു.പല പല കളികൾ കളിച്ചും പുസ്തകം വായിച്ചും ചെടികളും തൈകളും നട്ടുപിടിപ്പിച്ചും വ്യായാമം ചെയ്തുും സമയം ചിലവഴിച്ചു .സർക്കാർ നിർദേശങ്ങൾ പാലിച്ച് ഇനിയുള്ള ദിവസങ്ങൾ ഈ മഹാവ്യാധികൾക്കെതിരേ പോരാടാം .

നൂറിൻ പി
3A നൂറിൻ പി എ എം എൽ പി സ്ക‍ൂൾ മൊറയൂർ കീഴ്‍മ‍ുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ