എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/കൊറോണയെ കീഴടക്കിയ രാജ്യം
കൊറോണയെ കീഴടക്കിയ രാജ്യം.
ഒരിക്കൽ ഒരു രാജ്യത്ത് ശംഭു എന്നൊരു ധനികനുണ്ടായിരുന്നു. അയാൾക്ക് കൃഷിയും ധാരാളം ഭൂമിയുമുണ്ടായിരുന്നു. അദ്ദേഹം പാവപ്പെട്ടവരെ വളരെയധികം സ്നേഹിക്കുകയും അവർക്ക് സഹായം ചെയ്യുകയും നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ ഈ സ്വഭാവം കൊണ്ട് തന്നെ തൻ്റെ ഭൂമിയിൽ കൃഷി ചെയ്യുന്ന തൊഴിലാളികൾക്ക് നല്ല ഉത്തരവാദിത്വം ഉണ്ടായിരുന്നു. അതു കൊണ്ട് അദ്ദേഹത്തിന് കൃഷിയിൽ നിന്ന് നല്ല വിളവ് കിട്ടുമായിരുന്നു. കച്ചവടത്തിന് മറ്റു രാജ്യങ്ങളിലേക്ക് ശംഭു പതിവായി പോയിരുന്നു. ഒരിക്കൽ പതിവുപോലെ തിരിച്ചു വന്നപ്പോൾ പനിയും ചുമയും പിടിച്ചു.അദ്ദേഹം ആരോഗ്യവാനയതിനാൽ പിടിച്ചു നിന്നെങ്കിലും ശരീരമാകെ ക്ഷീണിച്ച് കിടപ്പിലായി. അദ്ദേഹത്തെ കാണാൻ വേണ്ടി നാട്ടിലെ വലിയവരും ചെറിയ വരുമായ ആളുകൾ വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന് ശ്വാസംമുട്ടൽ കുടി വന്നു. പിന്നീടുള്ള പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ ബാധിച്ചതായി അറിഞ്ഞത്. അപ്പോഴേക്കും ആഴ്ചകൾ കഴിഞ്ഞിരുന്നു. ഏതാനും ദിവസം കൊണ്ട് അദ്ദേഹം യാത്രയായി. അദ്ദേഹവുമായി ഇടപഴകിയ പലർക്കും രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. കുറച്ചു പേർ രോഗമുക്തി നേടുകയും കുറച്ചാളുകൾ മരിക്കുകയും ചെയ്തു. അവരുമായി ഇടപഴകിയവർക്ക് രാജ്യമാകെ ജാതിയോ മതവോ എന്ന ഭേദമില്ലാതെ രോഗം പിടിപെട്ടു. ശാസ്ത്രം കൊണ്ട് കുതിച്ചുയർന്ന ലോകം ചെറിയൊരണുവിന് മുന്നിൽ വിറച്ചു നിന്നു. അപ്പോഴാണ് അവിടുത്തെ പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത്. എല്ലാവർക്കും അവരവരുടെ വീടുകളിൽ കഴിച്ചുകൂട്ടേണ്ടി വന്നു.രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ആളുകൾ മാസ്ക് ധരിച്ച് അത്യാവശത്തിന് മാത്രം പുറത്തു പോയി, കൈകൾ ഇടക്കിെടെ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും എല്ലാവരും രോഗപ്രതിരോധത്തിനു വേണ്ടി പ്രയത്നിച്ചു.രാജ്യം ഒറ്റക്കെട്ടായി കൊറോണയോട് പൊരുതി. രാജ്യം വലിയൊരാപത്തിൽ നിന്നും രക്ഷപെട്ടു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ