എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/വൃത്തിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയും കൊറോണയും

 
കൊറോണയെന്ന വ്യാധിയെ
അകറ്റിടാം നാമൊരുമയായി
കൈ കഴുകി മുഖം മറച്ചു
വീടിനകം പുൽകിടാം
വൃത്തിയെത്ര സുന്ദരം
വൈറസെത്ര ഭീകരം
എന്നിരിക്കിലും നമുക്ക്
നേരിടാം അകന്നിരുന്നിടാം
മനുഷ്യനെ അകറ്റിടാം
ഹൃത്തടത്തിൽ ചേർത്തിടാം
വീടിനകമിരിക്കിലും
അറിയണം നിൻ കൂട്ടിനെ
അവനുണ്ടുവോ .. കുടിച്ചുവോ ..
രോഗമെ തടുത്തുവോ ..
ചൈനയിൽ വുഹാനിലെ
തെരുവിലന്ന് പിറന്നതും
ഇന്ന് വീടിനരികിലെത്തിയോ..
ഓർത്തിരിക്കൂ കൂട്ടരെ
വൃത്തിയോടെ നീങ്ങിടാം
ദൈവമേ കനിഞ്ഞിടൂ
വ്യാധി യെ അകറ്റിടൂ ...

റീം എറിയാടൻ
2 സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത